HOME
DETAILS
MAL
ന്യൂനപക്ഷ പീഡനം: രാജ്യം നാണംകെടുന്നുവെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി
backup
May 15 2020 | 04:05 AM
കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടെന്ന് ആരോപിച്ച് ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് ഡോ. സഫറുല്‍ ഇസ്ലാം ഖാനെതിരേ കേസെടുത്ത നടപടിയില്‍ കേരള ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ശക്തമായി പ്രതിഷേധിച്ചു.
രാജ്യത്തെ ജനങ്ങളില്‍ പരസ്പര ശത്രുതയുണ്ടാക്കി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ മറ്റുള്ളവരുടെ പേരില്‍ കുറ്റമാരോപിക്കുന്നത് വൈരുധ്യമാണ്. കോവിഡിന്റെ മറവില്‍ മുസ്ലിം സമുദായത്തിനു നേരെ നടക്കുന്ന അന്യായങ്ങള്‍ പരിഷ്കൃത സമൂഹത്തിനു മുന്നില്‍ രാജ്യത്തെ നാണംകെടുത്തുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, മുസ്തഫ മുണ്ടുപാറ, കെ.പി മുഹമ്മദലി ഹാജി, നടുക്കണ്ടി അബൂബക്കര്‍, സുബൈര്‍ നെല്ലിക്കാപ്പറമ്പ്, അഡ്വ. എ.കെ മുസ്തഫ, നിസാര്‍ ഒളവണ്ണ, മൊയ്തീന് കോയ അത്തോളി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."