മദ്‌റസാ പ്രവേശനോത്സവം വര്‍ണാഭമായി
മുക്കം: നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ കുമാരനെല്ലൂര്‍ റശീദുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം മഹല്ല് ഖത്വീബ് സുധീര്‍ ഖാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എം.പി.കെ അബ്ദുല്‍ ബര്‍റ് മാസ്റ്റര്‍ അധ്യക്ഷനായി. അംജദ് ഖാന്‍ റശീദി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഫാഇസ് ദാരിമി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സംസാരിച്ചു.
നരിക്കുനി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മണിക്കുട്ടന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ അബ്ബാസ് അലി മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ഥികള്‍ക്ക് കൈമാറി. വാര്‍ഡ് മെംബര്‍മാരായ ഐ. ആമിന, വസന്തകുമാരി എന്നിവരും ആലിക്കോയ, മുഹമ്മദ് അശ്‌റഫ് എ.കെ , അബ്ദുല്‍ ഖാദര്‍ വി.സി, എം.ടി റഹീം സംസാരിച്ചു. പ്രിന്‍സിപ്പല്‍ വിശ്വനാഥന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ ഷിജി നന്ദിയും പറഞ്ഞു.
കൊടുവള്ളി: ആറങ്ങോട് അല്‍ മദ്‌റസത്തുല്‍ ഇര്‍ഷാദിയ്യ പ്രവേശനോത്സവം സയ്യിദ് അലവിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസ പ്രസിഡന്റ് കെ.കെ ശാക്കിര്‍ അധ്യക്ഷനായി. സദര്‍ മുഅല്ലിം ടി.എം സലീം ബാഖവി വിഷയാവതരണം നടത്തി. അബൂബക്കര്‍ കുട്ടി മദനി, മൊയ്തീന്‍ ഹാജി, പി.കെ ജലീല്‍ സംസാരിച്ചു. മഹല്ല് സെക്രട്ടറി ഒ.എസ് നാസര്‍ സ്വാഗതവും ട്രഷറര്‍ ഇബ്രാഹീം ഹാജി നന്ദിയും പറഞ്ഞു.
മാവൂര്‍: താത്തൂര്‍ ശുഹദാ സമാരക മര്‍ക്കസുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്‌റസ പ്രവേശനോത്സവം ബി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.എ ശുക്കൂര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഹബീബ് റഹ്മാന്‍ ദാരിമി, യാസര്‍ വാഫി, ഹാസിഫ് വാഫി, മുഹമ്മദ് കുഞ്ഞി വാഫി സംസാരിച്ചു. അയ്യൂബ് കൂളിമാട് സ്വാഗതവും എം.പി റസാഖ് നന്ദിയും പറഞ്ഞു.
കൂളിമാട്: തഅലീമുല്‍ ഔലാദ് ഹയര്‍ സെക്കന്‍ഡറി മദ്‌റസ പ്രവേശനോത്സവം മഹല്ല് ഖത്വീബ് അബ്ദുല്‍ ലതീഫ് ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങ് മഹല്ല് പ്രസിഡന്റ് കെ.എ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനായി. സദര്‍ മുഅല്ലിം ഉമര്‍ മന്നാനി, മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ , കെ.ടി നാസര്‍ സംസാരിച്ചു. സെക്രട്ടറി കെ. വീരാന്‍ കുട്ടി ഹാജി സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു.
താമരശേരി: കരീറ്റിപ്പറമ്പ് ശംസുല്‍ഹുദാ മദ്‌റസയില്‍ നടന്ന പ്രവേശനോത്സവം മഹല്ല് ജന.സെക്രട്ടറി സി. മുഹമ്മദ് അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.കെ യൂസുഫ് ബാഖവി അധ്യക്ഷനായി.എ.പി.എം ബാവ ജീറാനി മുഖ്യ പ്രഭാഷണം നടത്തി. മുദരിസ് അന്‍വര്‍ മുഹിയുദ്ധീന്‍ ബാഖവി, സദര്‍ മുഅല്ലിം ഷാഫി ഫൈസി, എടക്കോട്ട് ഇബ്രാഹിം ഹാജി, എന്‍. ബഷീര്‍ ഹാജി സംബന്ധിച്ചു.
ഏകരൂല്‍: ഇയ്യാട് കിഫായത്തുല്‍ അവാം മദ്‌റസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മിഹ്‌റജാനുല്‍ ബിദായ മുനീറുല്‍ ഇസ്‌ലാം മഹല്ല് സംഘം പ്രസിഡന്റ് കെ. മുഹമ്മദ് ഹാജി നൂര്‍ മഹലിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.സലീം മാസ്റ്റര്‍ , മുഹമ്മദ് ഹാജി നടത്തലക്കല്‍, ഹഖ് ഇയ്യാട് , ബഷീര്‍ ഹാജി നെരോത്ത് , അഷ്‌റഫ് ഫൈസി , അബ്ദുറഹിമാന്‍ ലത്തീഫി സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി മൂസക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും ഫഹദ് റഹ്മാന്‍ നന്ദിയും പറഞ്ഞു
പന്നിക്കോട്ടൂര്‍: സമസ്ത കേരളാ ഇസ്‌ലാംമത വിദ്യാഭ്യാസബോഡിന്റെ കീഴിലുള്ള മദ്‌റസകളുടെ എളേറ്റില്‍ റെയ്ഞ്ച് തല പ്രവേശനോല്‍സവം പന്നിക്കോട്ടൂര്‍ ദാറുസ്സലാം മദ്‌റസയില്‍ നടന്നു. റെയ്ഞ്ച് പ്രസിഡന്റ് മുത്തലിബ് ദാരിമിയുടെ അധ്യക്ഷതയില്‍ കെ.കെ നാസര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് മാസ്റ്റര്‍, അബ്ദുറസാഖ് ബുസ്താനി, വി.സി മുഹമ്മദ് ഹാജി, എന്‍.പി മൊയ്തീന്‍കുഞ്ഞി ഹാജി, കെ.കെ അബ്ദുറഹ്മാന്‍ ഹാജി, പി.സി അബ്ദുറഹ്മാന്‍ ഹാജി, അജ്‌വദ് ജുമാന്‍, പി.ടി സിറാജുദ്ദീന്‍ മാസ്റ്റര്‍ സംസാരിച്ചു. അബ്ദുസ്സലാം ഫൈസി സ്വാഗതവും പി.കെ.സി എളേറ്റില്‍ നന്ദിയും പറഞ്ഞു.
മുക്കം: ചെറുവാടി പഴംപറമ്പ് ഇര്‍ശാദുല്‍ വില്‍ദാന്‍ മദ്‌റസയില്‍ നടന്ന പ്രവേശനോല്‍സവം ചെറുവാടി റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം കെ. മുഹമ്മദ് മുസലിയാര്‍ അധ്യക്ഷനായി. അബ്ദുറസാഖ് അന്‍വരി, അലവിക്കുട്ടി മുസ്‌ലിയാര്‍, മീരാന്‍ മാസ്റ്റര്‍, കെ.പി അബ്ദുറഹിമാന്‍ കുട്ടി ഹാജി, ടി.പി ആലിക്കുട്ടി, സാദിഖലി പുത്തലത്ത്, എം.പി അബ്ദുല്‍ അസീസ് സംസാരിച്ചു.
മുണ്ടുപാറ എച്ച്.ഐ.എം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിലെ പ്രവേശനോത്സവം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. പാലിയില്‍ മൊയ്തീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യ പ്രഭാഷണം നടത്തി. സ്വദര്‍ മുഅല്ലിം സി.എ മൗലവി അനുമോദന പ്രഭാഷണം നടത്തി. സമസ്ത പൊതു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇബ്രാഹിം ഹാജി ഉപഹാരങ്ങള്‍ നല്‍കി. യൂസുഫ് അന്‍വരി, അഷ്‌റഫ് ഹാജി, വി.പി മിദ്‌ലാജ്, കെ.വി സുലൈമാന്‍ സംസാരിച്ചു.
താമരശ്ശേരി: മലോറം യൂനിറ്റ് സുന്നിയുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മലോറം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ പാഠപുസ്ത വിതരണവും മദ്‌റസാ പ്രവേശനോത്സവവും സംഘടിപ്പിച്ചു. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. എം.പി.എസ് പൂക്കോയ തങ്ങള്‍ അധ്യക്ഷനായി.പി.എം ഇബ്‌റാഹീം, മുഹമ്മദലി മുസ്‌ലിയാര്‍, അസീസ് മുസ്‌ലിയാര്‍, സൈതലവി മുസ്‌ലിയാര്‍, കെ. അബദുറഹിമാന്‍ പ്രസംഗിച്ചു. മുജീബ് ഫൈസി പൂലോട് സന്ദേശ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."