കുത്തുങ്കല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രൊജക്ട് ഉദ്ഘാടനം 26ന്
ചെറുതോണി: വാത്തിക്കുടി ഗ്രാമപഞ്ചായത്തിനെ മാതൃകാ ഊര്‍ജ്ജ കാര്യക്ഷമത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെയും എനര്‍ജി മാനേജ്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മുരിക്കാശ്ശേരി കുത്തുങ്കല്‍ സ്ഥാപിച്ചിട്ടുള്ള പൈക്കോ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ ഉദ്ഘാടനവും മുരിക്കാശ്ശേരി പൊലിസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും 26 ന് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും.
പൊലിസ് സ്റ്റേഷന്റെ ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സ്റ്റേഷനിലെ മുഴുവന്‍ ലൈറ്റുകളും ട്യൂബുകളും എല്‍.ഇ.ഡി ആക്കി മാറ്റിയിട്ടുണ്ട്. ഫാനുകള്‍ ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഫൈവ്സ്റ്റാര്‍ ശ്രേണിയിലുള്ളവയാക്കി മാറ്റിയിട്ടുമുണ്ട്. വര്‍ഷത്തില്‍ പത്തുമാസത്തോളം ഈ പ്രോജക്ടില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ കഴിയും. ഊര്‍ജ്ജ കാര്യക്ഷമത പദ്ധതിയുടെ ഭാഗമായി സൗജന്യമായി തെരുവ് വിളക്കുകളും എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഒരു എല്‍.ഇ.ഡി ബള്‍ബിന് 50 രൂപ നിരക്കില്‍ നല്‍കുന്നതുമാണ്. കൂടാതെ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഊര്‍ജ്ജക്ഷമതയുള്ള ഓഫിസുകളായി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.
ഗ്രാമ പഞ്ചായത്തിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ രണ്ട് കിലോ വാട്ട് പവര്‍ ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റും സൗജന്യമായി ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. റോഷി അഗസ്റ്റ്യന്‍ എം.എല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."