ഇരുമ്പുഴി മഹല്ല് സഊദി കമ്മിറ്റി 36ാമത് വാര്‍ഷിക സംഗമം
റിയാദ്: ഇരുമ്പുഴി മഹല്ല് സഊദി കമ്മിറ്റിയുടെ 36ആമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും 22 മാര്‍ച്ച് 2019 വെള്ളിയായ്ച്ച ജിദ്ധ ഷറഫിയയിലെ സഫീറോ റെസ്റ്റാറന്റ്ഓഡിറ്റോറിയത്തില് വിവിധ പരിപാടികളോടെ നടക്കുമെന്ന് പ്രസിഡന്റ് കെ.എം മുഹമ്മദ് ഹനീഫയും സെക്രട്ടറി എം. സഫീറും പത്രക്കുറിപ്പില്‍ അറിയിച്ചു. 1983 മാര്‍ച്ച് 25 നു ജിദ്ധയിലെ ബാബുമക്കയില്‍ 16 യുവാക്കള്‍ ചേര്‍ന്ന യോഗമാണ് ഇരുമ്പുഴി പ്രവാസികളുടെ ക്ഷേമത്തിനും നാട്ടിലേക്കുള്ള സഹായഹസ്തം എന്ന ലക്ഷ്യവും മുന്‍ നിര്‍ത്തി ആദ്യമായി മഹല്ല് കമ്മിറ്റി രൂപീകരിച്ചത്. നിലവില്‍ സഊദിയിലെ ഏറ്റവും പഴക്കം ചെന്ന മഹല്ല് കമ്മിറ്റിയാണിത്.
വെള്ളിയാഴ്ച്ച വൈകീട്ട് ആറിന്ആരംഭിക്കുന്ന വാര്‍ഷിക പരിപാടിയില്‍ മുസ്തഫ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതി തിരഞ്ഞടുപ്പ്, ഇരുമ്പുഴിയുടെ അയല്‍ പ്രദേശങ്ങളിലുള്ള മഹല്ല് കമ്മിറ്റി പ്രതിനിധികളുടെ ആശംസകള്‍, കുട്ടികളുടെ വിവിധ പരിപാടികള്‍, ജിദ്ദയില്‍ നിന്നും 10, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എന്നിവയാണ് കാര്യ പരിപാടികള്‍.
പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രുപീകരിച്ചു. ജിദ്ധയിലും പുറത്തുമുള്ള മുഴുവന്‍ ഇരുമ്പുഴി മഹല്ല് പ്രവാസികളും പരിപാടിയില്‍ സംഗമിക്കണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."