മഴ പെയ്താല്‍ കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്‍ പരിസരം വെള്ളത്തില്‍
കൊളത്തൂര്‍: പൊലിസ് സ്റ്റേഷന്‍ പരിസരത്തെ വെള്ളക്കെട്ട് കാല്‍നട - വാഹന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴ പെയ്താല്‍ കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്‍ ജങ്ഷനിലെ പെരിന്തല്‍മണ്ണ റോഡ് വെള്ളത്തിനടിയിലാകും. ജങ്ഷനു സമീപത്തെ ഉയര്‍ന്ന പ്രദേശങ്ങളായ പരിച്ചേക്കുഴി, ലക്ഷം വീട് എന്നീ റോഡുകളിലേയും പനങ്ങാപറമ്പ് ഇടവഴിയിലേയും വെള്ളം ഒഴുകിയെത്തുന്നതോടെയാണ് നേരിയ മഴ പെയ്താല്‍പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത്.
ആദ്യകാലം മുതല്‍ റോഡില്‍ ചളിക്കുളമായിരുന്ന കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്ത് റോഡ് ഉയര്‍ത്തി ഓവുചാലുകള്‍ നിര്‍മിച്ചതോടെ ഏറെ ആശ്വാസകരമായിരുന്നെങ്കിലും അടുത്തിടെ പെരിന്തല്‍മണ്ണ റോഡില്‍ പുതുതായി നിര്‍മിച്ച ഓവുചാലുകളുടെ അശാസ്ത്രീയതമൂലമാണ് ഇത്രയും പെട്ടെന്ന് വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ എതിര്‍ദിശയിലെ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന 9 തൊ@ണ്ടി വാഹനങ്ങളുടെ കാരണത്താല്‍ ആ ഭാഗത്തെ ഓവുചാല്‍ അടഞ്ഞതും വെള്ളക്കെട്ടിന് കാരണമാകുന്നു@ണ്ട്. കനത്ത മഴയില്‍ ചളിവെള്ളത്താല്‍ റോഡ് നിറയുന്നതോടെ പരന്ന് കിടക്കുന്ന റോഡിന്റെ വശത്ത് അപകടകരമായി സ്ഥിതി ചെയ്യുന്ന പഴയ ഇരുമ്പ് പോസ്റ്റിന്റെ കുറ്റിയില്‍ തട്ടി അപകടങ്ങള്‍ സംഭവിക്കാറുണ്ടെ@ന്നും സമീപ വ്യാപാരി പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടണ്ടായ കനത്ത മഴയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് സമീപത്തെ ബേക്കറി കടയിലേക്കും വെള്ളം കയറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."