റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും
മഞ്ചേരി: ഏറനാട് താലൂക്കിലെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവിധ അപേക്ഷകള്‍ നാളെ മുതല്‍ മഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസ് മുഖേന സ്വീകരിക്കും. അപേക്ഷകള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. രേഖകള്‍ സഹിതം താലൂക്ക് സപ്ലൈ ഓഫിസില്‍ സമര്‍പ്പിക്കണം. പഞ്ചായത്തടിസ്ഥാനത്തിലാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
കീഴുപറമ്പ് പഞ്ചായത്തിന്റെത് നാളെയാണ് സ്വീകരിക്കുക. 26ന് കാവനൂര്‍, 27നും 28നും മഞ്ചേരി നഗരസഭ, 29ന് ഊര്‍ങ്ങാട്ടിരി, 30ന് പൂക്കോട്ടൂര്‍, ജൂലൈ രണ്ടിന് അരീക്കോട്, മൂന്നിന് എടവണ്ണ, നാലിന് മലപ്പുറം നഗരസഭ, ആറിന് പാണ്ടിക്കാട്, ഏഴിന് ആനക്കയം, ഒന്‍പതിന് പുല്‍പ്പറ്റ, പത്തിന് തൃക്കലങ്ങോട് പഞ്ചായത്ത് എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ നിന്നും മഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന ക്രമം.
മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫിസിന്റെ കീഴിലുള്ള പഞ്ചായത്തുകളില്‍ റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്ന തിയതിയും സ്ഥലവും. ജൂണ്‍ 25, 26- പെരിന്തല്‍മണ്ണ നഗരസഭ(താലൂക്ക് സപ്ലൈ ഓഫിസ് പെരിന്തല്‍മണ്ണ), 27ന്- പുലാമന്തോള്‍ പഞ്ചായത്ത് (കൈരളി ഓഡിറ്റോറിയം പുലാമന്തോള്‍), 28ന് മങ്കട (മങ്കട പഞ്ചായത്ത് ഹാള്‍), 29ന് വെട്ടത്തൂര്‍ (വെട്ടത്തൂര്‍ പഞ്ചായത്ത് ഹാള്‍), 30ന് അങ്ങാടിപ്പുറം (അങ്ങാടിപ്പുറം പഞ്ചായത്ത് ഹാള്‍), ജൂലൈ രണ്ടിന് മൂര്‍ക്കനാട് (കമ്മ്യൂണിറ്റി ഹാള്‍, വെങ്ങാട്). മറ്റു പഞ്ചായത്തുകളുടെ തിയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
നിശ്ചിത തിയതികളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ മുതല്‍ വീണ്ടും അവസരം ലഭിക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും.
അപേക്ഷാ ഫോറങ്ങളുടെ മാതൃകകള്‍ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, മുനിസിപ്പല്‍ ഓഫിസ്, റേഷന്‍ ഡിപ്പോകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."