പ്രവാസികളെ നാട്ടിലെത്തിക്കല്‍: രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
നെടുമ്പാശേരിയില്‍ എത്തുന്നത് 19 വിമാനങ്ങള്‍
നെടുമ്പാശേരി: വിദേശത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. ഗള്‍ഫ് സെക്ടറില്‍നിന്ന് പത്ത് വിമാനങ്ങളും മറ്റു വിദേശ രാജ്യങ്ങളില്‍നിന്ന് ഒന്‍പത് വിമാനങ്ങളുമാണ് രണ്ടാം ഘട്ടത്തില്‍ പ്രവാസികളുമായി നെടുമ്പാശേരിയില്‍ എത്തുന്നത്.
ഗള്‍ഫില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും മറ്റു രാജ്യങ്ങളില്‍നിന്ന് എയര്‍ ഇന്ത്യയുമാണ് സര്‍വിസ് നടത്തുക. ഇന്ന് രാത്രി 6.25ന് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം പ്രവാസികളുമായി നെടുമ്പാശേരിയില്‍ എത്തും. ഓരോ വിമാനത്തിലും 177 യാത്രക്കാര്‍ വീതമാണ് ഉണ്ടാവുക. ജൂണ്‍ മൂന്നിനാണ് രണ്ടാംഘട്ട ദൗത്യം അവസാനിക്കുന്നത്.
നാളെ വൈകിട്ട് 5.40ന് ദുബൈയില്‍ നിന്നും രാത്രി 8.40ന് അബൂദബിയില്‍ നിന്നുമുള്ള വിമാനങ്ങള്‍ നെടുമ്പാശേരിയിലെത്തും. 18ന് രാത്രി 8.40നും അബൂദബിയില്‍നിന്ന് വിമാനം എത്തും. 19ന് രാത്രി 10.15ന് ക്വാലാലംപൂര്‍, രാത്രി 8.30ന് ദമാം, 20ന് വൈകിട്ട് 6.25ന് ദുബൈ, 21ന് രാത്രി 8.45ന് ദോഹ, 22ന് രാത്രി 8.55ന് ദുബൈ, 23ന് വൈകിട്ട് 6.50ന് മസ്കത്ത് എന്നിവിടങ്ങളില്‍നിന്ന് വിമാനങ്ങള്‍ എത്തും. രണ്ടാം ഘട്ടത്തില്‍ ലണ്ടന്‍, റോം, പാരീസ്, അയര്‍ലന്‍ഡ്, ഉക്രയിന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളും നെടുമ്പാശേരിയില്‍ എത്തുന്നുണ്ട്.
20ന് രാവിലെ 6.45ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്നും രാത്രി 11.45ന് മനിലയില്‍ നിന്നും പ്രവാസികളുമായി വിമാനം നെടുമ്പാശേരിയിലെത്തും. 22ന് ഉച്ചയ്ക്ക് 12.30ന് റോം, 25ന് രാവിലെ 8.30ന് സാന്ഫ്രാസിസ്കൊ, രാത്രി 9.55ന് ബെല്ബന്, 26ന് ബോറിസ്പോള്‍ (ഉക്രയിന്), 28ന് വൈകിട്ട് 4.40ന് പാരീസ്, 29ന് രാത്രി 9.30ന് യെരേവന്‍ (അര്‍ബേനിയ), ജൂണ്‍ മൂന്നിന് രാവിലെ 8.45ന് ഡബ്ലിന്‍ (അയര്‍ലന്‍ഡ്) എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."