ജില്ലാ ആസ്ഥാനങ്ങളില്‍ സ്റ്റോപ്പ് വേണം
സാധാരണക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാതെ കൊച്ചുവേളി മുതല്‍ മംഗലാപുരം വരെ യാത്ര ചെയ്യാന്‍ പറ്റുന്ന ട്രെയിനായ അന്ത്യോദയ എക്‌സ്പ്രസിന്റെ പ്രയോജനം പൂര്‍ണമായും ഇപ്പോള്‍ യാത്രക്കാര്‍ക്ക് കിട്ടുന്നില്ല.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഈ ട്രെയിനിന് നിലവില്‍ സ്റ്റോപ്പില്ല എന്നതാണ് പ്രധാന പോരായ്മ. മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിച്ചു വരുന്ന യാത്രാക്ലേഷത്തിന് ഒരു പരിധി വരെ സഹായകരമാകും ഈ ട്രെയിന്‍ എന്ന് പ്രതീക്ഷിച്ചവര്‍ക്ക് ഇപ്പോള്‍ നിരാശയാണ്. അന്യജില്ലക്കാര്‍ ഏറെ ജോലി നോക്കുന്ന കാസര്‍കോട് ഈ ട്രെയിനിന് സ്റ്റോപ്പില്ലാത്തത് മൂലം ഇപ്പോള്‍ ട്രെയിനിന്റെ പ്രയോജനം കിട്ടുന്നില്ല. മലബാര്‍, മാവേലി തുടങ്ങിയ രാത്രി ഓടുന്ന ട്രെയിനുകളില്‍ വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യാന്‍ റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടുക. ഇതിലെ രണ്ട് ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുക എറെ പ്രയാസകരവും.ഈ സാഹചര്യം കണക്കിലെടുത്ത് കാസര്‍കോട് അടക്കമുള്ള ജില്ലാ ആസ്ഥാനങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."