HOME
DETAILS

സൈന്യത്തിനെതിരേ അക്രമം; നടപടിയെടുക്കണമെന്ന് പാകിസ്താനോട് ഇറാന്‍

  
backup
March 10 2019 | 21:03 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82

 

തെഹ്‌റാന്‍: ഇറാന്‍ സൈന്യത്തിനെതിരേ അതിര്‍ത്തിയിലുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് പാകിസ്താനോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് റൂഹാനി ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദികള്‍ക്കെതിരേ നടപടിയെടുക്കുന്നതിനായി ഇറാന്‍ കാത്തിരിക്കുകയാണ്. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചെറിയ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളാല്‍ തടസമുണ്ടാക്കുന്നതിനെ അനുവദിക്കില്ല. ഈ ഗ്രൂപ്പുകള്‍ക്ക് ആയുധവും സാമ്പത്തിക സഹായവും നല്‍കുന്നവരെ അറിയേണ്ടതുണ്ടെന്ന് റൂഹാനി പറഞ്ഞു.


എന്നാല്‍ ഇറാന് ഉടന്‍തന്നെ മികച്ച വാര്‍ത്തയുണ്ടാവുമെന്ന് ഇമ്രാന്‍ ഖാന്‍ റൂഹാനിയോട് പറഞ്ഞു.
പാക് മണ്ണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഇറാന്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ച് തീവ്രവാദ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പാക് സൈന്യം തയാറാണെന്ന് അദ്ദേഹം പറഞ്ഞു.


ഇറാന്റെ തെക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ ഫെബ്രുവരിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ റവലൂഷനറി ഗാര്‍ഡിലെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗമായ ബലൂചിലെ ജെയ്ഷ് അല്‍ ആദില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രണത്തെ തുടര്‍ന്ന് പാകിസ്താനും ഇറാനും തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു.
പാകിസ്താന്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago
No Image

15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധന പാടില്ല; സ്വകാര്യ സ്‌കൂളുകള്‍ക്ക് അഡെക്കിന്റെ നിര്‍ദേശം

uae
  •  a month ago
No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago