HOME
DETAILS
MAL
മഅ്ദനിയുടെ ഭാര്യാ മാതാവിന്റെ ഖബറടക്കം നടന്നു
backup
July 10 2016 | 09:07 AM
ഓച്ചിറ: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഭാര്യാ മാതാവും ഓച്ചിറയിലെ പ്രമുഖ വ്യവസായി മരുതവനയില്‍ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യയുമായ ഫാത്തിമ(66)യുടെ ഖബറടക്കം ഓച്ചിറ പടിഞ്ഞാറെതെരുവ് ജമാഅത്തില്‍ നടന്നു. ഹൃദ്രോഗവും വൃക്കരോഗവും പിടിപെട്ട് ഏറെക്കാലമായി ഹരിപ്പാട് ഹുദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടായിരുന്നു അന്ത്യം. അബ്ദുല്‍ നാസര്‍ മഅ്ദനി ബംഗലൂരുവില്‍ നിന്ന് വരുന്ന വഴി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മക്കള്‍: സുല്‍ഫി, സല്‍ഹ, സൂഫിയ, ഇസ്ഹാഖ്(മദീന), സുഹാന, സുമയ്യ. മരുമക്കള്‍: അബ്ദുല്‍ റഹീം(ആരാമം, ഓച്ചിറ), മുഹമ്മദ് നൂഹ്(ബിസിനസ്), അബ്ദുല്‍ നാസര്‍ മഅ്ദനി(പി.ഡി.പി ചെയര്മാന്), ഫര്‍ഹ(മദീന), പൂന്തുറ സിറാജ്(പി.ഡി.പി വര്‍ക്കിംഗ് ചെയര്മാന്), ഷംസുദ്ദീന്(ഇന്ത്യാസ്, ഓച്ചിറ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."