HOME
DETAILS
MAL
കൊടുവള്ളി നഗരസഭയില്‍ ക്ഷേമ പെന്ഷന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ആക്ഷേപം
backup
April 12 2017 | 05:04 AM
കൊടുവള്ളി: നഗരസഭയില്‍ ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള 700 ഓളം അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായി ആക്ഷേപം.
കഴിഞ്ഞ വര്‍ഷം ജനുവരി മുതലുള്ള അപേക്ഷകള്‍ പോലും തീര്പ്പ്് കല്‍പ്പിക്കാതെ കിടക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്്. വാര്‍ധക്യ പെന്‍ഷനടക്കം അപേക്ഷിച്ച അര്‍ഹരായ നിരവധി പേര് പെന്ഷന് പാസാക്കുന്നതിനായി നഗരസഭാ ഓഫിസ് കയറി ഇറങ്ങുകയാണ്.
അര്‍ഹരായ എല്ലാവര്ക്കും തടസങ്ങളില്ലാതെ പെന്ഷന് അനുവദിക്കുമെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് കൊടുവള്ളി നഗരസഭയില്‍ അപേക്ഷകള്‍ കുന്നു കൂടുന്നത്.
നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതിയുടെ അനാസ്ഥയാണ് അപേക്ഷകള്‍ തീര്‍പ്പാക്കാതെ അനന്തമായി നീളുന്നത് എന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."