അന്തര്‍സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍
തൃശൂര്‍: ഹെവി വാഹനങ്ങള്‍ തെരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന അന്തര്‍സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍. കുപ്രസിദ്ധ വാഹന മോഷ്ടാവ് കോഴിക്കോട് ഫറോക്ക് സ്വദേശി കക്കാട്ടുപറമ്പില്‍ അബ്ദുല്‍ സലാം (33), സംഘാംഗങ്ങളായ കോഴിക്കോട് പെരുമണ്ണ സ്വദേശികളായ ഇട്ട്യാലി കുന്നുമ്മേല്‍ വീട്ടില്‍ ഷംസുദ്ദീന് (39), പിലാക്കാട്ട് വീട്ടില്‍ സമീര്‍ (42), മോഷ്ടിച്ച വാഹനങ്ങള്‍ വില്ക്കാന് സഹായിച്ച തമിഴ്നാട് ഡിïിഗല് സ്വദേശികളായ അരുള്‍ദാസ് (34), വേല്മുരുകന് (44) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ചും ഒല്ലൂര്‍ പൊലിസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ഒല്ലൂര്‍ കുഞ്ഞനംപാറയില്‍ നിന്ന് ലോറി മോഷണം പോയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 16നായിരുന്നു സംഭവം. അറസ്റ്റിലായ അബ്ദുല്‍ സലാം മുപ്പതോളം വാഹനമോഷണക്കേസുകളില്‍ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുï്.
ശിക്ഷ കഴിഞ്ഞ് സെപ്റ്റംബറിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങി ആറു മാസത്തിനകം പത്തോളം വാഹനങ്ങള്‍ മോഷ്ടിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ലോറികളും പിക്കപ് വാഹനങ്ങളുമാണ് സംഘം മോഷ്ടിക്കുന്നത്. കേരളത്തില്‍ നിന്നു മോഷ്ടിക്കുന്ന ലോറികള്‍ തമിഴ്നാട് രജിസ്ട്രേഷന് നമ്പര്‍ ആയി തിരുത്തിയ ശേഷം ഡിïിഗലില് എത്തിച്ച് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി.
പഴയ വാഹനമാണെങ്കില്‍ പൊളിച്ചുവില്‍ക്കും.
പിടിയിലായ തമിഴ്നാട് സ്വദേശികള്‍ ഒന്നര ലക്ഷത്തോളം രൂപക്കാണ് ഇവരില്‍ നിന്ന് ലോറികള്‍ വാങ്ങിയിരുന്നത്. വാഹനങ്ങള്‍ നിമിഷ നേരം കൊï് പൊളിച്ച് പാര്‍ട്സുകള്‍ ആയി വില്‍ക്കുന്ന സംഘവും വ്യാജ എന്ജിന് നമ്പര്‍ പ്രിന്റ് ചെയ്തു നല്കുന്ന സംഘവും ഡിïിഗലില് യഥേഷ്ടം പ്രവര്‍ത്തിക്കുന്നുïെന്ന് പൊലിസ് പറഞ്ഞു.
മോഷ്ടാക്കളില്‍ നിന്ന് വിലയുടെ പത്തിലൊന്നിന് വാങ്ങുന്ന വാഹനങ്ങള്‍ ഉടമക്കുപോലും കïാല് തിരിച്ചറിയാത്തവിധം മോഡിഫൈ ചെയ്ത് വന്‍വിലക്കാണ് ഇത്തരം സംഘങ്ങള്‍ വില്‍ക്കുന്നത്. എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."