സഊദി സര്‍ക്കാര്‍ അധികമായി അനുവദിച്ച സീറ്റുകളില്‍ 40 ശതമാനവും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക്
#എം.എ.സുധീര്‍
നെടുമ്പാശ്ശേരി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ വഴി വിട്ട് സഹായിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം തുടരുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ഹജ്ജ് കമ്മിറ്റിയെ അവഗണിച്ചാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ലാഭം കൊയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കുന്നത്.
സഊദി രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് അധികമായി അനുവദിച്ച 25,000 ഹജ്ജ് സീറ്റുകളില്‍ 10,000 സീറ്റുകളും സ്വകാര്യ മേഖലക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ഇതോടെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 60,000 ആയി വര്‍ദ്ധിച്ചു. 2017 വരെ 1,70,025 ആയിരുന്നു ഇന്ത്യക്ക് അനുവദിച്ചിരുന്ന ക്വാട്ട.ഇതില്‍ 1,25,025 സീറ്റുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും 45,000 സീറ്റുകള്‍ സ്വകാര്യകള്‍ ഗ്രൂപ്പുകള്‍ക്കുമാണ് നല്‍കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് 5000 സീറ്റുകള്‍ കൂടി അധികമായി അനുവദിച്ച് നല്‍കിയിരുന്നു.ഇത് പൂര്‍ണ്ണമായും സ്വകാര്യ ഗ്രൂപ്പുകള്‍ക്കാണ് സര്‍ക്കാര്‍ നല്‍കിയത്.ഇതോടെ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 50,000 ആയി ഉയര്‍ന്നിരുന്നു.
ഇതോടോപ്പമാണ് സഊദി സര്‍ക്കാര്‍ ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ടയില്‍ 25,000 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിച്ച് നല്‍കി ആകെ ക്വാട്ട രണ്ട് ലക്ഷമാക്കിയത്.
അധികമായി ലഭിച്ചതില്‍ 40 ശതമാനവും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയതോടെ കുറഞ്ഞ ചെലവില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനുള്ള സാധാരണക്കാരുടെ അവസരമാണ് നഷ്ടപ്പെടുന്നത്. ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അപേക്ഷ നല്‍കിയവരില്‍ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ കഴിച്ച് 1,43,861 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി വെയിറ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുംമ്പാഴാണ് അധികമായി കിട്ടിയ സീറ്റുകളില്‍ നല്ലൊരു ഭാഗവും സ്വകാര്യ മേഖലക്ക് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."