'പാതയോരത്തെ മരങ്ങള്‍ മുറിച്ചു മാറ്റണം'
കക്കട്ടില്‍: അപകട ഭീഷണി ഉയര്‍ത്തി ഏതു നിമിഷവും നിലംപതിച്ചേക്കാവുന്ന സംസ്ഥാന പാതയോരത്തെ വന്‍ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമായില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്താതെ പെയ്ത മഴയത്ത് പാതയോരത്ത് നിരവധി മരങ്ങള്‍ മറിഞ്ഞ് വീണ് ഗതാഗത തടസങ്ങളും വാഹന അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ ഉറക്കം നടിക്കുകയാണെന്ന് പരാതിയുണ്ട്.
കക്കട്ടില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ വന്‍മരം ഏതു നിമിഷവും നിലംപതിച്ചേക്കുമെന്ന ആശങ്കയിലാണ് സമീപത്തെ കച്ചവടക്കാരും വീട്ടുകാരും. നരിപ്പറ്റ റോഡില്‍ അരയാല്‍ മരത്തിലെ പഴം റോഡില്‍ വീണ് റോഡ് വഴുക്കി ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വണ്ടികള്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പോവുകയല്ലാതെ മുറിച്ചു മാറ്റാന്‍ നടപടി കൈക്കൊണ്ടിട്ടില്ല. അമ്പലകുളങ്ങര, ചേലക്കാട് എന്നിവിടങ്ങളിലും ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ഉണ്ട്. രണ്ടാഴ്ച മുന്‍പ് പാതയോരത്തുള്ള തെങ്ങ് പതിനൊന്ന് കെ.വി ലൈനില്‍ വീണ് വന്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.
സംസ്ഥാന പാത വികസനത്തില്‍ ഭീഷണി ഉയര്‍ത്താത്ത മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും അല്ലാത്തവ ഇപ്പോഴും ഭീഷണിയായി നില്‍ക്കുകയാണ്. അബദ്ധത്തില്‍ വാഹനങ്ങള്‍ ഇവയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ട് പോവുന്നതും പതിവാണ്. കനത്ത മഴ ഇത്തരം മരങ്ങള്‍ കടപുഴകാന്‍ സാധ്യതയുള്ളതിനാല്‍ മുറിച്ചു മാറ്റാന്‍ നടപടി കൈക്കൊള്ളേണ്ടവര്‍ അനങ്ങാപ്പാറ നയം വെടിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."