തിരുവമ്പാടി കൃഷിഭവന്‍ കെട്ടിടം അപകടാവസ്ഥയില്‍
തിരുവമ്പാടി: തിരുവമ്പാടിയിലെ കര്‍ഷകര്‍ ദിനംപ്രതി കയറിയിറങ്ങുന്ന കൃഷിഭവന്‍ ഓഫിസ് അപകടാവസ്ഥയില്‍. 1987ല്‍ തിരുവമ്പാടിയില്‍ നിര്‍മിച്ച കൃഷിഭവന്‍ ഓഫിസാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
തിരുവമ്പാടിയില്‍ പള്ളി നല്‍കിയ സ്ഥലത്താണ് കൃഷിഭവന് വേണ്ടി ബില്‍ഡിങ് പണിതത്. കാലാവധി കഴിഞ്ഞതിനാല്‍ ബില്‍ഡിങ്ങിലെ പല ഭാഗത്തും പൊട്ടല്‍ വീഴുകയും സ്ലാബുകള്‍ അടര്‍ന്നു പോവുകയും ചെയ്തു. നിലവില്‍ കൃഷിഭവനോട് ചേര്‍ന്നുതന്നെയാണ് അഗ്രോ സര്‍വിസ് സെന്ററും പ്രവര്‍ത്തിക്കുന്നത്.
സ്ഥലപരിമിതി മൂലം സെന്ററിന്റെ മെഷീനറി മറ്റൊരു സ്ഥലത്താണ് നിലവിലുള്ളത്. മലയോര ആസ്ഥാനമായ തിരുവമ്പാടി കൃഷിഭവനില്‍ ദിവസവും നൂറുകണക്കിന് ആളുകളാണ് വന്നുപോകുന്നത്. പ്രകൃതിക്ഷോഭവും കൃഷിനാശവും ഉള്‍പ്പെടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വേണ്ടി കൃഷിഭവനില്‍ എത്തുന്ന കര്‍ഷകര്‍ക്ക് ബില്‍ഡിങ്ങിന്റെ അവസ്ഥയും പൊട്ടലും കാണുമ്പോള്‍ നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. അടര്‍ന്നുവീണതും വീഴാറായതുമായ സ്ലാബ് കാണുമ്പോള്‍ ഒരു ഹെല്‍മറ്റും കൂടെ കരുതേണ്ട അവസ്ഥയിലാണെന്നാണ് നാട്ടുകാര്‍ ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്.
കൃഷിഭവന് സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും ബില്‍ഡിങ് പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് ഇതോടെ ശക്തിയേറി. ഇരുനില ബില്‍ഡിങ് നിര്‍മിച്ച് അടിഭാഗം അഗ്രോ സര്‍വിസ് സെന്ററും സമീപത്തുതന്നെ ഇതിന്റെ മെഷിനറിയും സ്ഥാപിക്കുകയും മുകള്‍ഭാഗം കൃഷി ഓഫിസാക്കി മാറ്റിയെടുക്കുകയും ഇപ്പോഴുള്ള ബില്‍ഡിങ്ങിന്റെ മുന്‍ഭാഗം കെ.എസ്.ആര്‍.ടി.സി റോഡിലേക്ക് മാറ്റിയെടുക്കുകയും ചെയ്താല്‍ തിരുവമ്പാടിയുടെ മുഖച്ഛായ തന്നെ മാറുമെന്ന അഭിപ്രായവും ശക്തമാണ്.
അതേസമയം മഴ പെയ്തതോടെ കൃഷിഭവനിലേക്കുള്ള റോഡ് ചെളിക്കുളമായിരിക്കുകയാണ്. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ സബ് സെന്ററിന് വേണ്ടിയെടുത്ത സ്ഥലത്തേക്കുള്ള റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ വഴിനിറയെ ചെളിയാണ്. കാല്‍നടയാത്ര പോലും ദുസ്സഹമായ കൃഷിഭവനിലേക്ക് തിരുവമ്പാടിയില്‍നിന്ന് ഓട്ടോറിക്ഷകള്‍ പോലും വരാന്‍ മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."