'പുസ്തകം നമ്മുടെ ചങ്ങാതി: പിറന്നാള്‍ മധുരം' പദ്ധതിക്ക് തുടക്കം
മുക്കം: സ്‌കൂള്‍ വിദ്യാര്‍ഥികളെ മികച്ച വായനക്കാരായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചേന്ദമംഗലൂര്‍ ജി.എം.യു.പി സ്‌കൂള്‍ റീഡേഴ്‌സ് ക്ലബ് നടപ്പിലാക്കുന്ന 'പുസ്തകം നമ്മുടെ ചങ്ങാതി: പിറന്നാള്‍ മധുരം' പദ്ധതി മുക്കം എ.ഇ.ഒ എം.കെ ഷീല ഉദ്ഘാടനം ചെയ്തു.
രണ്ടുവര്‍ഷം വിജയകരമായി നടപ്പിലാക്കിയ പദ്ധതി ഇത്തവണ ഏറെ പുതുമകളോടെയാണ് കുട്ടികളിലേക്കെത്തുന്നത്. കേരളത്തിലെ മികച്ച പുസ്തക പ്രസാധകരില്‍നിന്നു ഏറ്റവും പുതിയ പുസ്തകങ്ങള്‍ വാങ്ങുകയും വായനക്ക് ശേഷം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വ്യത്യസ്തമായ വായന സംസ്‌കാരം രൂപപ്പെടുത്തുകയും ചെയ്യുന്ന നവീന പദ്ധതിയാണിത്. സ്‌കൂളിലെ 1300 ഓളം വരുന്ന വിദ്യാര്‍ഥികളുടെ പിറന്നാള്‍ദിന സമ്മാനമായിട്ടാണ് പുത്തന്‍ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിറയുക. പുതിയ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വാങ്ങുവാനായി ഡി.സി ബുക്‌സ്, ഒലീവ്, ബുക്ക്മാര്‍ക്ക് തുടങ്ങിയ പ്രസാധകര്‍ സ്‌കൂളില്‍ വിപുലമായ പുസ്തകമേളയും ഒരുക്കിയിട്ടുണ്ട്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കണ്‍വീനര്‍ എന്‍. മാധവി പറഞ്ഞു. ഒപ്പം വലിയ പുസ്തക ശേഖരങ്ങളോടെ സ്‌കൂള്‍ ലൈബ്രറി നവീകരണ പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കുമെന്ന് പുതുതായി ചാര്‍ജെടുത്ത പ്രധാനധ്യാപിക കെ.ടി ഉമ്മുസല്‍മ പറഞ്ഞു.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ബന്ന ചേന്ദമംഗലൂര്‍, ഡയറ്റ് ഫാക്കല്‍റ്റി സുനില്‍, ബി.പി.ഒ ശിവദാസന്‍, ബി.ആര്‍.സി ട്രെയിനര്‍ അബ്ബാസ്, പ്രധാനാധ്യാപിക കെ.ടി ഉമ്മുസല്‍മ, സ്റ്റാഫ് സെക്രട്ടറി പി. സാജിദ്, എന്‍. ഗിരിജ, ടി.കെ ജുമാന്‍, ലീന, ഇ. റീനകുമാരി, പി. അബ്ദുല്ല, കെ.ടി നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."