ഹജ്ജ് പഠനക്ലാസ് ജില്ലയില്‍ ജൂലൈ മൂന്നിന് തുടങ്ങും
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷത്തെ ഹജ്ജിനു തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ തീര്‍ഥാടകര്‍ക്കുള്ള മൂന്നാം ഘട്ട സാങ്കേതിക പഠനക്ലാസ് ജൂലൈ മൂന്ന് മുതല്‍ ആരംഭിക്കും.തീര്‍ഥാടകര്‍ കവര്‍ ലീഡറുമൊന്നിച്ച് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കണം. വെയ്റ്റിങ് ലിസ്റ്റില്‍ നാലായിരം വരെയുള്ളവരും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയ്‌നര്‍ ഷാനവാസ് കുറുമ്പൊയില്‍ (9847857654) അറിയിച്ചു.
നേരത്തെ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ജൂലൈ അഞ്ചിന് ഉള്ള്യേരിയില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കണം.
വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന ക്ലാസുകള്‍ താഴെ ചേര്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്‌നര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്.ജൂലായ് മൂന്ന് ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് വടകര ഷാദി മഹലില്‍ നടക്കുന്ന ക്ലാസില്‍ വടകര, കുറ്റ്യാടി മണ്ഡലത്തില്‍ നിന്നുള്ളവരും ജൂലൈ 5 വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ഉള്ള്യേരി സമന്വയ ഓഡിറ്റോറിയത്തില്‍ ബാലുശേരി, പേരാമ്പ്ര മണ്ഡലക്കാരും പങ്കെടുക്കണം.
ജൂലായ് ഒന്‍പത് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കൊയിലാണ്ടി ബദ്‌രിയ്യ കോളജില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ഹാജിമാരും ജൂലൈ 12 വ്യാഴാഴ്ച രാവിലെ ഒന്‍പതിന് മുക്കം വ്യാപാര ഭവനില്‍ തിരുവമ്പാടി മണ്ഡലക്കാരും ജൂലായ് 14 ശനിയാഴ്ച രാവിലെ ഒന്‍പതിന് നാദാപുരം എം. വൈ.എം യത്തീംഖാനയില്‍ നാദാപുരം മണ്ഡലക്കാരും എലത്തൂര്‍ ഉസ്മാന്‍ ബാഫഖി മദ്‌റസയില്‍ രാവിലെ ഒന്‍പതിന് എലത്തൂര്‍ മണ്ഡലത്തിലുള്ളവരും കൊടുവള്ളി മണ്ഡലത്തിലെ ഹാജിമാര്‍ പൂനൂര്‍ കോളിക്കല്‍ ജുമാ മസ്ജിദിന് സമീപത്തും പങ്കെടുക്കണം. ജൂലൈ 17 ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് കുന്ദമംഗലം മണ്ഡലത്തിലുള്ളവര്‍ക്ക് പന്തീര്‍പാടം സെഞ്ച്വറി ഹാളിലും ബേപ്പൂര്‍ മണ്ഡലക്കാര്‍ ഫറോക്ക് ചുങ്കം ത്രീ എം ഓഡിറ്റോറിയത്തിലും എത്തിച്ചേരണം.
ജൂലൈ 18 ബുധനാഴ്ച രാവിലെ ഒന്‍പതിന് കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലക്കാര്‍ക്ക് അരീക്കാട് മദ്‌റസയില്‍ വച്ചും നടക്കും. ജില്ലാ അസിസ്റ്റന്റ് ട്രെയ്‌നര്‍മാര്‍, ഫോണ്‍ നമ്പര്‍ : ബാപ്പു ഹാജി (9846100552), അബ്ദുല്‍ ഖാദര്‍ കെ പി (9944643504) കോറോത്ത് അഹമ്മദ് ഹാജി (9495444222), ബഷീര്‍ വി.എം (9037719969), അബ്ദുല്‍ വഹാബ് കെ.സി (9946392884).
മണ്ഡലം, ട്രെയ്‌നര്‍മാര്‍, ഫോണ്‍ ക്രമത്തില്‍:
ബാലുശേരി-അബ്ദുല്‍ ഷെരീഫ് (9447541250)
കോഴിക്കോട് സിറ്റി-അബ്ദുല്‍ സലീം (9847144843)
കുറ്റ്യാടി-നസീര്‍ മാസ്റ്റര്‍ (9947156969)
ബേപ്പൂര്‍-ഷാഹുല്‍ ഹമീദ് (9447539585)
കൊയിലാണ്ടി -അബ്ദുല്‍ ഖാദര്‍ എന്‍ (9562400661)
പേരാമ്പ്ര-ഫൈസല്‍ വേളം (9947768289)
കൊടുവള്ളി- സൈതലവി എന്‍ പി (9495858962)
നാദാപുരം - മുഹമ്മദലി മാസ്റ്റര്‍ (8547 580616)
വടകര- അസീസ് മാസ്റ്റര്‍ (9745918700)
എലത്തൂര്‍ -ഹഖീം മാസ്റ്റര്‍ (9446889833)
തിരുവമ്പാടി- ഹമീദ് മാസ്റ്റര്‍ (9846565634)
കുന്ദമംഗലം-മുഹമ്മദ് (9745252404)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."