ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ഫോണും പണവും കവര്‍ന്നയാള്‍ പിടിയില്‍
പാലാ: അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന കെട്ടിട സൈറ്റുകളില്‍ ചെന്ന് പണിക്കാരുടെ മൊബൈല്‍ഫോണുകളും പണവും കവരുന്ന വിരുതനെ പാലാ പൊലിസ് പിടികൂടി.
ഈരാറ്റുപേട്ട തെക്കേക്കര കരോട്ടുപറമ്പില്‍ മാഹിന്‍ (20) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ടു ഫോണുകളും 10,000 രൂപയോളവും കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. കണ്ണാടിയുറുമ്പിലെ ഒരു പണി സൈറ്റില്‍ നിന്ന് മോഷണം പോയ ഫോണാണ് മാഹിനെ കുടുക്കിയത്. ഇതിന്റെ ഐ.എം.ഐ നമ്പര്‍ പരിശോധിച്ച പൊലിസിന് ഈരാറ്റുപേട്ടയിലുള്ള ഒരാളാണ് ഇതുപയോഗിക്കുന്നതെന്ന് വിവരം ലഭിച്ചു.
ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാഹിനെക്കുറിച്ചറിയുന്നത്. ഇന്നലെ രാത്രി മാഹിനെ വീട്ടില്‍ നിന്നും പാലാ പൊലിസ് പിടികൂടുകയായിരുന്നു.
തൊടുപുഴ, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും മൊബൈള്ഫോണുകള് മോഷണം പോയതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലിസ് പറഞ്ഞു. പണി സൈറ്റുകളില്‍ കെട്ടിടം പണി കാണെനെന്ന വ്യാജേന എത്തുന്ന ഇയാള്‍ തൊഴിലാളികളുടെ ശ്രദ്ധ തിരിയുമ്പോള്‍ വളരെവേഗം ഫോണുകളും പണവുമായി കടന്നു കളയുകയായിരുന്നു.
പാലാ സി.ഐ ടോമി സെബാസ്റ്റ്യന്‍, എസ്.ഐ അഭിലാഷ് കുമാര്‍, പൊലിസുകാരായ സുനില്‍കുമാര്‍, രാംദാസ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് മാഹിനെ പിടികൂടിയത്. ഇന്നലെ പാലാ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."