HOME
DETAILS
MAL
മഹല്ലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് കമ്മിറ്റി
backup
April 12 2017 | 07:04 AM
കേളകം : അടക്കാത്തോട് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് മഹല്ലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുവെന്ന രീതിയില്‍ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. സമാധാന അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന മഹല്ലിനെ അസ്ഥിരപ്പെടുത്താനുള്ള പുത്തന്‍ വാദികളുടെ ആശയങ്ങള്‍ നടപ്പാകാതെ പോന്നതാണ് വ്യാജ വാര്‍ത്ത കെട്ടിച്ചമക്കാന്‍ കാരണം. സുന്നി ഐക്യം തകര്‍ക്കാന്‍ നോക്കുന്നവര്‍ക്ക് എതിരെ മഹല്ല് ഒറ്റകെട്ടായി ശക്തമായി പ്രതിഷേധം ഉയര്‍ത്തുമെന്നും ഭാരവാഹികള്‍ പ്രസ്ഥാവനയില്‍ അറിയിച്ചു. വ്യാജപ്രചാരണത്തിനെതിരെ മഹല്ല് അംഗങ്ങളുടെ നേതൃത്വത്തില്‍ അടക്കത്തോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."