HOME
DETAILS

ഭീഷണിയറിഞ്ഞുവേണം അങ്കക്കളത്തിലിറങ്ങാന്‍

  
backup
March 11 2019 | 19:03 PM

edito

 

പതിനേഴാം ലോക്‌സഭയിലേയ്ക്കു നടക്കുന്ന തെരഞ്ഞെടുപ്പിനു ദിവസങ്ങളുടെ ദൈര്‍ഘ്യമുണ്ട്. അതിനാല്‍. സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വോട്ടര്‍മാരുമായി ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ധാരാളം സമയം കിട്ടും. സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കിട്ടും സമയമേറെ. അതെല്ലാം കണ്ടുംകേട്ടും ശരിയായ പ്രതിനിധിയെ തീരുമാനിക്കാന്‍ വോട്ടര്‍മാര്‍ക്കും വേണ്ടത്ര സൗകര്യം ലഭിക്കും.


ഈ തെരഞ്ഞെടുപ്പ് മുമ്പെങ്ങുമില്ലാത്തവിധം നിര്‍ണായകമാകുന്നത് സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാലുണ്ടാകാവുന്ന ഫാസിസ്റ്റ് ഭീഷണി മൂലമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കുന്ന ഭരണമാണുണ്ടായത്. മുസ്‌ലിംകള്‍ ഇത്രമേല്‍ അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞ കാലമുണ്ടായിട്ടില്ല. വിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍പ്പോലും അവര്‍ വേട്ടയാടി കൊല്ലപ്പെട്ടു.


ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കാന്‍ സംഘ്പരിവാര്‍ ഗൂഢനീക്കങ്ങള്‍ നടത്തുകയായിരുന്നു. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. മുത്വലാഖ് ബില്‍ അതിന്റെ അവസാനത്തെ രൂപമായിരുന്നു. ബി.ജെ.പിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയുടെ കടമ്പ കടക്കാന്‍ അതിനായില്ല. രാജ്യസഭയും ലോക്‌സഭയും പിടിച്ചടക്കിയാല്‍ എന്തുമാകാമെന്ന അവസ്ഥ വരും.


ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിലാണ് 17-ാം ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ 2050 വരെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പു വേണ്ടിവരില്ലെന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത് ഓര്‍ക്കുക. ജനാധിപത്യമാര്‍ഗമുപയോഗിച്ചാണ് ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ഭരണാധികാരിയായത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം ആദ്യം ചെയ്തത് ജനാധിപത്യം തച്ചുടയ്ക്കുകയായിരുന്നു. ജര്‍മനിയുടെ ചാന്‍സലറായി സ്വയം പ്രഖ്യാപിച്ച ഹിറ്റ്‌ലര്‍ മരിക്കുന്നതുവരെ ആ രാജ്യത്തു തെരഞ്ഞെടുപ്പു നടത്താന്‍ അനുവദിച്ചില്ല.


ഇത്തരമൊരു ഭീഷണി മുന്നില്‍ കണ്ട് പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരേ അജന്‍ഡ മുന്‍നിര്‍ത്തി, ഒറ്റക്കെട്ടായി ഇത്തവണ സമ്മതിദാനാവകാശം രേഖപ്പെടുത്തിയില്ലെങ്കില്‍ ഇനിയൊരിക്കലും ആ അവകാശം അവര്‍ക്കു ലഭിക്കണമെന്നില്ല. അമിത്ഷായുടെ വാക്കുകളില്‍നിന്ന് നാം വായിച്ചറിയേണ്ടത് അതാണ്.


ആദ്യജയത്തിനു ശേഷം 2004 ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി വീണ്ടുമൊരു ജയത്തിനായി എ.ബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അങ്കത്തിനിറങ്ങിയിരുന്നു. അന്ന് യാഥാര്‍ഥ്യം മനസിലാക്കിയ രാജ്യത്തെ വോട്ടര്‍മാര്‍ കനത്ത തിരിച്ചടി നല്‍കി. ന്യൂനപക്ഷ ഏകീകരണമാണതിനു സഹായകമായത്. ഈ വസ്തുത ഇന്നു രാജ്യത്തെ മുസ്‌ലിംകളും മുസ്‌ലിം സംഘടനകളും തിരിച്ചറിയണം. അതനുസരിച്ചു വേണം തെരഞ്ഞെടുപ്പിനെ നേരിടാന്‍. കുറ്റങ്ങളും കുറവുകളും പരസ്പരം വിളിച്ചുപറയുന്നതു താല്‍ക്കാലികമായെങ്കിലും അവസാനിപ്പിച്ചേ മതിയാകൂ.


കഴിഞ്ഞ ഡിസംബര്‍വരെ നരേന്ദ്രമോദി സര്‍ക്കാരിന് ഒരു തിരിച്ചുവരവ് അസാധ്യം എന്ന നിലയായിരുന്നു. പിടിച്ചുനില്‍ക്കല്‍ ഭീഷണി നേരിടുമ്പോള്‍ ഭരണാധികാരികള്‍ അതിര്‍ത്തിയില്‍ യുദ്ധം സൃഷ്ടിക്കുമെന്ന വാക്യം അന്വര്‍ഥമാക്കും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീടുണ്ടായത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണവും അതിനെത്തുടര്‍ന്നു ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയും തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആയുധമാക്കുകയാണിപ്പോള്‍ ബി.ജെ.പി. അതിനാല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചു നിരവധി സംശയങ്ങളുയരുന്നുണ്ട്.


പട്ടാളവ്യൂഹം കടന്നുപോകുന്ന പാതയിലേയ്ക്ക് ഒരു തീവ്രവാദിക്ക് ഒരു തടസവുമില്ലാതെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഓടിച്ചുകയറ്റാനായെങ്കില്‍ അതിനു പ്രധാനകാരണം ഇന്ത്യയുടെ ഇന്റലിജന്‍സ് പരാജയമാണ്. ബാലാകോട്ടിലെ തിരിച്ചടിയില്‍ ഊറ്റംകൊള്ളുകയും അഭിനന്ദന്റെ ചിത്രം തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കുകയും ചെയ്യുന്ന ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടു പുല്‍വാമയിലെ പാളിച്ചകളെക്കുറിച്ചു ജനങ്ങളോടു തുറന്നുസമ്മതിക്കുന്നില്ല. പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് എന്തുകൊണ്ടു പറയുന്നില്ല. പത്താന്‍കോട്ടിലെ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഐ.എസ്.ഐയുടെ സഹായം തേടിയ, പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ മകളുടെ കല്യാണപ്പന്തലിലേയ്ക്കു ക്ഷണിക്കാതെ കയറിച്ചെന്ന നരേന്ദ്രമോദിയാണു പ്രതിപക്ഷത്തെ പാക് അനുകൂലികളായി ചിത്രീകരിക്കുന്നത്.


അതിരൂക്ഷമായ തൊഴിലില്ലായ്മയും കര്‍ഷകരുടെ വര്‍ധിച്ചുവരുന്ന പ്രതിഷേധവും നോട്ട് നിരോധനവും റാഫേല്‍ അഴിമതിയും ജി.എസ്.ടിയും വരുത്തിവച്ച ജനക്ഷോഭത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാത്ത സന്ദര്‍ഭത്തില്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷം സംശയങ്ങളുയര്‍ത്തുന്നതാണ്. മറ്റെല്ലാ വിഷയങ്ങളെയും തമസ്‌ക്കരിക്കുവാന്‍ ബോധപൂര്‍വം ഉണ്ടാക്കിയ സംഘര്‍ഷമായിരുന്നുവോ അതിര്‍ത്തിയില്‍ എന്നു തോന്നിയാല്‍ കുറ്റം പറയാനാകുമോ.


രാജ്യത്തെ രാഷ്ട്രീയാവസ്ഥ ബി.ജെ.പി സര്‍ക്കാരിനു പ്രതികൂലമാണെങ്കിലും പ്രതിപക്ഷത്തുള്ള അനൈക്യം ആശങ്കയുളവാക്കുന്നതാണ്. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദിഗ്ധ ഘട്ടത്തില്‍ മായാവതിക്കും മമതാബാനര്‍ജിക്കും അഖിലേഷ് യാദവിനും മറ്റു ചിലര്‍ക്കും പ്രധാനമന്ത്രിയാകണമെന്ന മോഹം ലക്ഷ്യത്തെ സാധൂകരിക്കുകയില്ല.


ഇങ്ങനെയാണു തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ 1996 ലും 97 ലുമുണ്ടായ രാഷ്ട്രീയാനിശ്ചിതത്വമാണ് ഉണ്ടാവുക. ഈ കാലയളവിലാണ് വി.പി സിങ്ങും ചന്ദ്രശേഖറും ദേവഗൗഡയും ഐ.കെ ഗുജറാളും മറ്റും നൈമിഷിക പ്രധാനമന്ത്രിമാരായി മാറിയത്. തട്ടിക്കൂട്ടിയുണ്ടാക്കുന്ന മുന്നണി അധികാരത്തില്‍ വന്നാല്‍ ഏറെക്കാലം നിലനില്‍ക്കില്ലെന്ന പാഠമാണത്. അത്തരം ഘട്ടത്തില്‍ അവസരം മുതലെടുത്തു ബി.ജെ.പി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്യും. യു.പി.എയ്ക്കു നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറിയില്ലെങ്കില്‍ ഫാസിസ്റ്റ് ഭീഷണിയില്‍നിന്ന് ഇന്ത്യക്കു മോചനമുണ്ടാവില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago