ഉംപുന്‍ ശക്തിപ്രാപിക്കുന്നു; ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉംപുന്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ആദ്യം വടക്കു പടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും തിരിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നു കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഇത് ഇന്ത്യന്‍ തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.
1819 തീയതികളില്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാള്‍ തീരങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ചുഴലിക്കാറ്റിന്റെ ഫലമായി ആന്റമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷം ആരംഭിക്കുകയാണ്. ഒഡീഷയിലെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ചുഴലികാറ്റ് വീശാന്‍ സാധ്യതയുള്ള പന്ത്രണ്ട് ജില്ലകളില്‍ അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നു ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചു ഇവരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം കണ്ടെത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
മെയ് 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്തിന് അപ്പുറം പോകരുതെന്ന് മീന്‍പിടുത്തകാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം, ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളം ഉള്‍പെട്ടിട്ടില്ലെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിലെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങള്‍ കന്യാകുമാരി, മാലിദ്വീപ്, പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."