അനധികൃതമായി സൂക്ഷിച്ചിരുന്ന മണല്‍ പിടികൂടി
വളാഞ്ചേരി: അനധികൃതമായി സൂക്ഷിച്ചിരുന്ന മണല്‍ പിടികൂടി. ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി പുഴക്കടവില്‍ ചാക്കുകളില്‍ നിറച്ച് സൂക്ഷിച്ച രണ്ട് ലോഡ് മണലാണ് വളാഞ്ചേരി സി.ഐ പ്രമോദ്, ഹെഡ് കോണ്‍സ്റ്റബിള്‍ അനില്‍കുമാര്‍, അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പിടിച്ചെടുത്ത മണല്‍ പിന്നീട് വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് കോംപൗണ്ടിലേക്ക് മാറ്റി. പ്രതികളാരും പിടിയിലായിട്ടില്ല. അന്വേഷണം നടന്നുവരുന്നതായും തുടര്‍ നടപടിക്കായി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നെല്‍കുമെന്ന് പൊലിസ് അറിയിച്ചു. മങ്കേരി, ഇരിമ്പിളിയം ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത മണലെടുപ്പ് ജങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയാകുന്നതായി പരാതിയുണ്ട്. പ്രദേശങ്ങളില്‍ കൂടി കടന്ന് പോകുന്ന ഭാരതപ്പുഴയില്‍ നിന്നുമാണ് വ്യാപകമായ തോതില്‍ അനധികൃത മണലെടുപ്പ് നടക്കുന്നത്. ഇത് പ്രദേശത്ത് സൈ്വരജീവിതത്തിന് ഭീഷണിയാകുകയും ചെയ്യുന്നു. വാഹനങ്ങളുടെ അമിത വേഗതയിലുള്ള ഓട്ടവും പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് മണലൂറ്റ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അനധികൃത മണലെടുപ്പ് തടയാന്‍ അധികൃതര്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."