HOME
DETAILS
MAL
മദ്യവില്പനകേന്ദ്രത്തിനെതിരേ യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച്
backup
June 25 2018 | 06:06 AM
പാപ്പിനിശേരി: പാപ്പിനിശേരി ദേശീയപാതയ്ക്കരികിലെ പഴയങ്ങാടി റോഡ് കവലക്ക് സമീപം സ്ഥാപിച്ച വിദേശ മദ്യശാലക്കെതിരേ യു.ഡി.എ ഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ നടന്ന മാര്‍ച്ചില്‍ യു.ഡി.എഫിലെ വിവിധഘടക കക്ഷി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മദ്യശാല അടച്ചു പൂട്ടും വരെ സമരം ചെയ്യുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
സി.എം.പി. കേന്ദ്ര കമ്മിറ്റി അംഗം മാണിക്കര ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. സി.പി. റഷീദ് അധ്യക്ഷനായി. പഞ്ചായത്ത് യു.ഡി.എഫ് ചെയര്മാന് പി ചന്ദ്രന്, കെ. രവീന്ദ്രന്, കെ.പി. റഷീദ്, ഒ.കെ. മൊയ്തീന്, കെ. കുട്ടികൃഷ്ണന്, വി.കെ. ജാബിര്‍, ഷീബാ ജോയ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."