HOME
DETAILS
MAL
ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു
backup
April 12 2017 | 07:04 AM
കുന്നംകുളം: ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ അകംപാടം കൊടക്കുഴി കേശവന്റെ ഭാര്യ പ്രീതിയുടെ 2 പവന്
തൂക്കമുള്ള താലി മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. ഇന്നലെ വൈകീട്ട് 4 ഓടെയായിരുന്നു സംഭവം. ബീഡി തെറുപ്പ് തൊഴിലാളിയായ പ്രതി തൈക്കാടുള്ള കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിച്ച് പള്‍സര്‍ ബൈക്കിലെത്തിയ സംഘം ഇവരുടെ സമീപത്ത് വണ്ടി നിര്‍ത്തി വഴി ചോദിക്കുന്നതിനിടെ പിറകിലുണ്ടായിരുന്നയാള് മാലപൊട്ടിക്കുകയായിരുന്നു. വിജനമായ സ്ഥലമായതിനാല്‍ റോഡില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുന്നംകുളം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."