എലപ്പുള്ളിയിലെ ജലക്ഷാമത്തിന് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു
എലപ്പുള്ളി: എലപ്പുള്ളി, നല്ലേപ്പുള്ളി, പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും 2048-ല്‍ ഉണ്ടാവുന്ന ജനസംഖ്യയുടെ വര്‍ധനവ് അനുസരിച്ച് ഒരാള്‍ക്ക് 70 ലിറ്റര്‍ വെള്ളം കിട്ടത്തക്ക രീതിയിലാണ് കഴിഞ്ഞ സര്‍ക്കാര്‍ എലപ്പുള്ളി കുടിവെള്ള പദ്ധതി രൂപകല്‍പ്പന ചെയ്തിരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം 34 കോടി രൂപയ്ക്ക് 2016 ഫെബ്രുവരിയില്‍ ഭരണാനുമതിയും 2016 മാര്‍ച്ചില്‍ സാങ്കേതികാനുമതിയും ലഭിച്ചു. ഇതിന്റെ ഉറവിടം കുന്നങ്കാട്ടുപതി ചിറ്റൂര്‍ പുഴയാണ്. ഒരു ദിവസം 18.18 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്. എലപ്പുള്ളി, നല്ലേപ്പുള്ളി പഞ്ചായത്തിലെ കണക്കമ്പാറ, പട്ടഞ്ചേരി പഞ്ചായത്തിലെ കൊച്ചിക്കാട്, പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരി എന്നിവിടങ്ങളില്‍ ജലസംഭരണികള്‍ നിര്‍മിച്ച് അവിടങ്ങളിലേക്ക് ജലം പമ്പ് ചെയ്ത് ജലവിതരണം നടത്താനാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
ഈ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ഏകദേശം നാല് പഞ്ചായത്തിലും കൂടി 1.4 ലക്ഷം ജനങ്ങള്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ജലസംഭരണികള്‍ പമ്പിംഗ് മെഷിനുകള്‍ എന്നിവയുടെ ടെന്‍ഡര്‍ നടപടികള്‍ എത്രയും പെട്ടെന്ന് തുടങ്ങുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു പകരം എല്‍. ബി.സി.യുടെയും ആര്‍. ബി.സിയുടെയും പേരില്‍ ചിറ്റൂരിലെ ജനങ്ങളെ രണ്ടു ചേരിയിലാക്കി തമ്മിലടിപ്പിക്കുകയാണ് മുന്‍കാലങ്ങളില്‍ കുടിവെള്ളക്ഷാമം തുടങ്ങുന്നതിനു മുന്‍പു തന്നെ ജലശ്രോതസ്സുകളായ കുളങ്ങളില്‍ ജലം ശേഖരിക്കുന്നതും ഇപ്രാവശ്യം നടപ്പിലായില്ല.
മേഖലയിലെ ജനങ്ങളുടെ ജലക്ഷാമം തീര്‍ക്കാന്‍ തുടങ്ങിവെച്ച പദ്ധതികളെല്ലാം പൂര്‍ത്തീകരിക്കാനൊരുങ്ങുകയാണ് ജനപ്രതിനിധികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."