തലസ്ഥാനത്ത് നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരം പിടികൂടി
തിരുവനന്തപുരം: രഹസ്യവിവരത്തെ തുടര്‍ന്നു പൊലിസ് നടത്തിയ പരിശോധനയില്‍ നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിടികൂടി. നിരോധനത്തിനു മുന്‍പ് 22.50 ലക്ഷം രൂപയുടെ മൂല്യം വരുന്ന നോട്ടുകളാണ് പിടികൂടിയത്.
പട്ടം തേക്കുമ്മൂട് പാലത്തിനു സമീപം ഇന്നോവ കാറിലെത്തിയ സംഘമാണ് നോട്ടുകളുമായെത്തിയത്. പൊലിസിനെ കണ്ട് സംഘം കാര്‍ ഉപേക്ഷിച്ച് കടന്നു. കാറില്‍ നടത്തിയ പരിശോധനയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടെ ത്തുകയായിരുന്നു. സിം ഇല്ലാത്ത മൂന്നു മൊബൈല്‍ ഫോണും കണ്ടെത്തി. നിരോധിച്ച നോട്ടുകളുടെ കൈമാറ്റം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് സി.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നോട്ടുകള്‍ ആര്‍ക്കു കൈമാറുന്നതിനാണ് കൊണ്ടുവന്നത് എന്നതില്‍ ദുരൂഹതയുണ്ട്. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."