പ്രതിഷേധമായി യൂത്ത് ലീഗിന്റെ 'ബീഫ് ബജറ്റ് '
.
കല്‍പ്പറ്റ: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനും തോട്ടം മേഖലക്കും കാര്‍ഷിക കോളജിനുമുള്‍പ്പെടെ തുക വകയിരുത്താതെ സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്ക് 10 കോടി രൂപ അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധ ബീഫ് ബജറ്റ് അവതരിപ്പിക്കും.
സര്‍ക്കാരിന്റെ ഓഡിറ്റിന് വിധേയമാവാത്തതും സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലാത്ത സി.പി.എം അധീനതയിലുള്ള മാംസ ഫാക്ടറിക്കാണ് 10 കോടി അനുവദിച്ചിട്ടുള്ളത്. ഇതിനെതിരേ പ്രതിഷേധം രേഖപ്പെടുത്താന്‍ നടത്തുന്ന ബീഫ് ബജറ്റില്‍ യു.ഡി.എഫ് ജില്ലാ നേതാക്കള്‍ ബജറ്റിനെ പിന്തുണച്ച് സംസാരിക്കും.
കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് നാലിനാണ് പരിപാടി. തെരഞ്ഞെടുപ്പ് വേളയില്‍ മെഡിക്കല്‍ കോളജ് വിഷയം മുഖ്യവിഷയമാക്കിയ സി.പി.എം നേതാക്കളായ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉല്‍പ്പെടെയുള്ളവരും മലക്കം മറിയുന്ന നിലപാട് തുറന്ന് കാട്ടുന്നതിന് വേണ്ടികൂടിയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധ ബീഫ് ബജറ്റ്. പരിപാടി വന്‍വിജയമാക്കാന്‍ ജില്ലാ പ്രസിഡന്റ് യഹ് യാഖാന്‍ തലക്കല്‍, ജനറല്‍ സെക്രട്ടറി പി. ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."