അവധിക്കെത്തിയ മലയാളി നഴ്‌സുമാരെ സഊദി വിമാനമെത്തി തിരികെ കൊണ്ടുപോയി
കൊച്ചി: അവധിക്ക് നാട്ടിലെത്തിയ 239 മലയാളി നഴ്‌സുമാരെ സഊദിയിലേക്ക് തിരികെ കൊണ്ടുപോയി. സഊദി ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മലയാളികളായ നഴ്‌സുമാരെയാണ് അവിടെനിന്നുള്ള പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടുപോയത്.
നാട്ടില്‍ അവധിക്കെത്തിയതിനു പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നതോടെ തിരികെ പോകാനാവാതെ കുടുങ്ങിപോയവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. മറ്റുള്ളവരുടെ അവധി റദ്ദാക്കിയാണ് തിരികെ കൊണ്ടുപോയത്.
സഊദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ അവധിയിലെത്തിയ മലയാളികളായ നഴ്‌സുമാരോട് തിരികെ എത്താന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ വിമാന സര്‍വിസ് ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക വിമാനം അയച്ച് നഴ്‌സുമാരെ തിരികെ കൊണ്ടുപോയത്. പലരും വര്‍ഷങ്ങളായി സഊദിയില്‍ ജോലി ചെയ്തുവരുന്നവരാണ്. സഊദിയില്‍ നിന്നുള്ള മറ്റൊരു വിമാനം ബുധനാഴ്ച കൊച്ചിയില്‍നിന്ന് 211 നഴ്‌സുമാരെ തിരികെ കൊണ്ടുപോയതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും വിമാനമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."