ബാര്‍ ജീവനക്കാരെ മര്‍ദിച്ച് പരുക്കേല്പിച്ച കേസില്‍ പത്ത് പേര് പിടിയില്‍
പെരുമ്പാവൂര്‍: മദ്യം കടം ചോദിച്ചിട്ടു കൊടുക്കാത്തതിലുള്ള വിരോധം മൂലം പെരുമ്പാവൂര്‍ അഞ്ജലി ബാറില്‍ കയറി അസിസ്റ്റന്റ് മാനേജരേയും സെക്യൂരിറ്റിയേയും കമ്പിവടി,ബിയര്‍ കുപ്പി എന്നിവ ഉപയോഗിച്ച് മാരകമായി പരുക്കേല്പിക്കുകയും ബാറില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസില്‍ പത്തുപേരെ അറസ്റ്റ് ചെയ്തു.
പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശികളായ തുരുത്തിപ്പറമ്പില്‍ വീട്ടില്‍ കുഞ്ഞുകറുമ്പന് മകന് ഷൈജു (29) പഴയേടത്ത് വീട്ടില്‍ സുരേഷ് മകന് സതീഷ് ( 25) നെടുവേലി വീട്ടില്‍ വാസു മകന് മജീഷ് ( 34) പഴയേടത്ത് വീട്ടില്‍ സുരേഷ് മകന് സന്ദീപ് (28) അമ്പാടന്‍ വീട്ടില്‍ അബ്ദുള്‍ റഹ്മാല് മകന് അജാസ് (26) പെലപ്പിള്ളി വീട്ടില്‍ മോഹനന് മകന് ശ്രീകുമാര്‍ (27) അറക്കല്‍ വീട്ടില്‍ കാവലന് മകന് മനു (30) ഉളിനാട്ട് വീട്ടില്‍ കോയാല് മകന് അബ്ദുള്‍ റസാക്ക് (27) തുരുത്തി പറമ്പില്‍ വീട്ടില്‍ വിജയന് മകന് ജിഷ്ണു (21) തുരുത്തിപ്പറമ്പില്‍ വീട്ടില്‍ സുകു മകന് അഖില്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ബാറിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."