വടയാര്‍ കയര്‍ സഹകരണ സംഘത്തില്‍ സി.പി.എം-സി.പി.ഐ പോര്
വൈക്കം: വടയാര്‍ 147-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സി.പി.എം-സി.പി.ഐ പോര്‍വിളി. സംഘത്തിലെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നതിന്റെ പകപോക്കലാണ് സി.പി.എം നടത്തിയതെന്ന് സി.പി.ഐ തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇതിനോടു പ്രതികരിക്കാന്‍ ഒന്നും തയ്യാറാകാതെ സി.പി.എം ഏകപക്ഷീയമായി മുന്നോട്ടുനീങ്ങുകയാണ്. ആകെ ഏഴു സീറ്റുകളാണ് ഇടതുപക്ഷത്തിന് മേധാവിത്തമുള്ള സംഘത്തിലുള്ളത്. മുന്നണി ധാരണപ്രകാരം നാലു സീറ്റ് സി.പി.എമ്മിനും മൂന്നു സീറ്റ് സി.പി.ഐക്കുമാണ്. എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. എന്നാല്‍ ധാരണ അട്ടിമറിച്ച് സി.പി.ഐയുടെ ഒരു സീറ്റില്‍കൂടി സി.പി.എം സ്ഥാനാര്‍ഥിയെ നിര്‍ത്തിയോടെ തെരഞ്ഞെടുപ്പില്‍ മത്സരസ്വഭാവം കൈവന്നു. സംഘത്തിന്റെ അധീനതയിലുള്ള ചെമ്മനാകരിയിലെയും പനമ്പുകാടെയുമെല്ലാം സ്ഥലത്ത് വന്‍തോതില്‍ മണല്‍ ഖനനം നടത്തിയിരുന്നു. ഇതിലൂടെ സംഘത്തിലെ ചിലര്‍ ലക്ഷങ്ങളാണ് സമ്പാദിച്ചതെന്ന് സി.പി.ഐ ആരോപിക്കുന്നു.
ഇതെല്ലാം സംഘത്തിലെ അംഗമായിരുന്ന കെ.സി രഘുവരന്‍ ചോദ്യം ചെയ്തിരുന്നു. ഇതുകൊണ്ടാണ് രഘുവരനെ തോല്‍പിക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങിയതെന്നാണ് സി.പി.ഐയുടെ ആരോപണം. എന്നാല്‍ വടയാര്‍ ക്ഷീരസംഘത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ രഘുവരന്‍ ശ്രമിച്ചിരുന്നതായും അതുകൊണ്ടാണ് ഇയാള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും സി.പി.എം തിരിച്ചടിക്കുന്നു. സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.പി.ഐ ഉയര്‍ത്തുന്നത്. പലതരത്തിലുള്ള പണതട്ടിപ്പ് ഇവിടെ നടക്കുന്നുണ്ട്. വൗച്ചറും രസീതുമൊന്നും ഇല്ലാതെ പണം വകമാറ്റുന്നു. സംഘത്തിന് വലിയൊരു ബാധ്യത വരത്തക്ക രീതിയിലുള്ള ഒരു തെരഞ്ഞെടുപ്പ് ചെലവ് പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ രഘുവരനെ മത്സരരംഗത്തുനിന്ന് പിന്‍വലിക്കുകയാണെന്നും സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.എം അനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."