എലവഞ്ചേരി പച്ചക്കറി കൃഷി: ആദ്യ വിളവെടുപ്പ് തുടങ്ങി
എലവഞ്ചേരി: ചിറ്റൂര്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന എലവഞ്ചേരിയില്‍ 60 ഏക്കറിലുള്ള പച്ചക്കറി കൃഷി വിളവെടുപ്പിന് തയ്യാറായി. പടവലം, പാവല്‍ എന്നിവയുടെ വിളവെടുപ്പാണ് നടക്കുന്നത്. വി.എഫ്.പി.സി.കെയുടെയുടെ പച്ചക്കറി സ്വാശ്രയ കൂട്ടായ്മയിലെ കര്‍ഷകരാണ് കൂടുതലായും പച്ചക്കറി ഉല്‍പാദിപ്പിക്കുന്നത്.
ഉല്‍പാദനം വര്‍ധിപ്പിക്കുവാന്‍ കൂടുതല്‍ നെല്‍പാടശേഖരങ്ങളിലേക്ക് ഇത്തവണ പച്ചക്കറി കൃഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഓണം വിപണി ലക്ഷ്യം വെച്ച് 120 പച്ചക്കറി കര്‍ഷകരാണ് എലവഞ്ചേരി, കൊല്ലങ്കോട് മേഖലയില്‍ സ്വാശ്രയ പച്ചക്കറി കര്‍ഷകസംഘത്തിലൂടെ പാവല്‍ കൃഷിയിറക്കീട്ടുള്ളത്.
എലവഞ്ചേരിയില്‍ കഴിഞ്ഞ വര്‍ഷം 4,670 ടണ്‍ പച്ചക്കറിയാണ് ലഭിച്ചത്. ഇത്തവണ 5,000 ടണ്ണിലധികമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് കര്‍ഷക കൂട്ടായ്മകള്‍. 8.75 കോടി രൂപയുടെ വിറ്റുവരവാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എലവഞ്ചേരിയില്‍ നടന്നതെന്ന് സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് പുരുഷോത്തമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."