HOME
DETAILS

കഞ്ചാവ് വേട്ട: ഒരാള്‍ കൂടി പിടിയില്‍

  
backup
April 12 2017 | 19:04 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f


കൊടുങ്ങല്ലൂര്‍: ബൈക്കില്‍ ചുറ്റി സഞ്ചരിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിവന്നിരുന്ന ഒരു യുവാവ് കൂടി എക്‌സൈസ് പിടിയിലായി.
ഇയാളുടെ ന്യൂജനറേഷന്‍ ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മൂന്നുപീടിക ബീച്ച് സ്വദേശി സഫര്‍(18) നെയാണ് അറവുശാല പരിസരത്ത് നിന്നും കഞ്ചാവ് പൊതികള്‍ സഹിതം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ അഷറഫും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അറസ്റ്റിലായ അനീഷില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് കഞ്ചാവുമായി ആവശ്യക്കാരെ തേടി അറവുശാല ഭാഗത്ത് ബൈക്കില്‍ കറങ്ങുകയായിരുന്ന സഫറിന്റെ അടുത്തേക്ക് ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസുകാര്‍ മഫ്തിയിലെത്തുകയായിരുന്നു. സംശയം തോന്നിയ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തിനടിയില്‍ നിന്നും, ബൈക്കില്‍ നിന്നും കഞ്ചാവ് പൊതികള്‍ കണ്ടെത്തുകയായിരുന്നു. അഞ്ച്, പത്ത് ഗ്രാമിന്റെ ചെറിയ പൊതികളാക്കി അഞ്ഞൂറ്, ആയിരം രൂപക്കാണ് വില്‍പന നടത്തിവന്നിരുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരായ എം.ആര്‍. നെല്‍സണ്‍, ടി.ആര്‍. സുനില്‍, ടി.കെ. അബ്ദുള്‍നിയാസ്, ടി.എസ്. സുനില്‍കുമാര്‍, സി.കെ. ചന്ദ്രന്‍, പി.ആര്‍. സുനില്‍കുമാര്‍, ഫ്രെന്‍സി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago