ജെസിന്‍ഡ ആര്ഡേന് നൂറ്റാണ്ടിലെ ഏറ്റവും സ്വീകാര്യയായ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള ഏറ്റവും ജനകീയയായ പ്രധാനമന്ത്രി ജെസിന്‍ഡ ആര്ഡേന് എന്ന് സര്‍വെ. ന്യൂസ് ഹബ് റീഡ് റിസര്‍ച്ച് നടത്തിയ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് കൊവിഡ് മഹാമാരിയെ ഫലപ്രദമായി നിയന്ത്രിക്കാനായതില്‍ ന്യൂസ് ഹബ് റീഡ് റിസര്‍ച്ച് ജെസിന്‍ഡയെ പ്രശംസിച്ചു.
മെയ് എട്ടു മുതല്‍ 16 വരെയാണ് സര്‍വെ സംഘടിപ്പിച്ചത്. സര്‍വെയില്‍ റീഡ് റിസര്‍ച്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്കോറാണ് ജസീന്‍ഡ നേടിയത്. സര്‍വെയില്‍ പങ്കെടുത്ത 92 ശതമാനം പേരും കൊവിഡിനെ പ്രതിരോധിക്കാന്‍ ജെസിന്‍ഡ നടപ്പാക്കിയ ലോക്ക്ഡൗണ്‍ നടപടികളെ സ്വാഗതം ചെയ്തു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ശക്തായ നിയന്ത്രണങ്ങളായിരുന്നു ന്യൂസിലന്‍ഡില്‍ എര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മാളുകളും കഫേകളും മെയ് 14 മുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."