ഇന്ധന കയറ്റുമതി തടഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും
തെഹ്റാന്: കരീബിയന്‍ കടലില്‍ നാവികസേനയെ വ്യന്യസിച്ച് വെനിസ്വേലയിലേക്കുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുത്താനുള്ള യുഎസിന്റെ നീക്കത്തിനെതിരേ ശക്തമായ മുന്നറിയിപ്പുമായി ഇറാന്.
ഓയില്‍ ഷിപ്പ്മെന്റ് അനലിസ്റ്റ് റിപ്പോര്‍ട്ടനുസരിച്ച്, ഇറാനിയന്‍ പതാകയേന്തിയ അഞ്ച് ടാങ്കറുകള്‍ പതിനായിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഇന്ധനവുമായി വെനസ്വേലയിലേക്ക് പോകുന്നുണ്ട്.
ഇറാനിയന്‍ ഇന്ധനം വെനിസ്വേലയിലേക്ക് കയറ്റി അയക്കുന്നതില്‍ ഇടപെടുന്നതിനും തടസ്സമുണ്ടാക്കുന്നതിനും കരീബിയനില്നാവികസേനയെ വ്യന്യസിക്കുന്ന യു.എസ് നീക്കങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്കി ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു. ഇത്തരത്തിലുള്ള ഏത് നടപടിയും നിയമവിരുദ്ധമാണെന്നും കടല്‍ക്കൊള്ളയുടെ മറ്റൊരു രൂപമാണെന്നും ഇതേത്തുടര്‍ന്ന് എന്ത് പ്രതിസന്ധിയുണ്ടായാലും അതിന് ഉത്തരവാദി യു.എസ് ആയിരിക്കുമെന്നും ശരീഫ് കത്തില്‍ വ്യക്തമാക്കി. വെനിസ്വേലയിലേക്ക് എണ്ണ കയറ്റി അയക്കുന്ന ഇറാനെതിരേ നടപടി സ്വീകരിക്കല്‍ പരിഗണനയിലുള്ളതായി കഴിഞ്ഞ ദിവസം യു.എസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."