വീടില്ലാത്തവര്‍ക്ക് ഒരു വീട് പദ്ധതിക്ക് തുടക്കമായി
കോവളം: ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷനല്‍ നടപ്പിലാക്കുന്ന 'വീടില്ലാത്തവര്‍ക്ക് ഒരു വീട് ' എന്ന പദ്ധതിക്ക് കോവളത്തു തുടക്കമായി. കോവളം നെടുമം ലൈബ്രറിക്കു സമീപം തെങ്ങോട്ടുവിള വീട്ടില്‍ നിരാശ്രയരായ അമ്മൂമ്മക്കും ചെറുമകള്‍ക്കുമാണ് കോവളം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോവളത്തു വീട് വെച്ച് നല്‍കുന്നത്.
ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍ ജി. കൊട്ടറയും കോവളം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കോവളം ടി.എന്‍ സുരേഷും ചേര്‍ന്ന് ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ വീടിന്റെ കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു.
ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി രാധാകൃഷ്ണന്, ഹോം ഫോര്‍ ഹോംലെസ്സ് ഡിസ്ട്രിക്ട് ചെയര്‍ പേഴ്സണ്‍ പ്രൊഫ. ചന്ദ്രശേഖരന് നായര്‍, പബ്ലിക് റിലേഷന്‍ സെക്രെട്ടറി ടി. ബിജു, റീജിയന് ചെയര്‍പേഴ്സണ്‍ വിനോദ് കുമാര്‍, കോവളം മോഹനന്, ഇ. അനില്‍കുമാര്‍, കണ്ണംകോട് സുരേഷ്, കലാമണ്ഡലം ശിവരാജന് നായര്‍, ചന്ദുമോഹന്, സുരേഷ്കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."