വെനസ്വലയിലെ മുഴുവന്‍ നയതന്ത്രജ്ഞരെയും യു.എസ് തിരിച്ചുവിളിക്കുന്നു
വാഷിങ്ടണ്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വലയിലെ മുഴുവന്‍ നയന്ത്രജ്ഞരെയും യു.എസ് തിരിച്ചുവിളിക്കുന്നു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്.
വെനസ്വലയില്‍ അവശേഷിക്കുന്ന മുഴുവന്‍ നയതന്ത്ര പ്രതിനിധികളെയും ഈ ആഴ്ച തന്നെ തിരിച്ചുവിളിക്കുമെന്ന് മൈക് പോംപിയോ ട്വീറ്റ് ചെയ്തു. വെനസ്വലയിലെ സാഹചര്യം പരിഗണിച്ചാണിതെന്നും നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യം യു.എസ് നയത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്നും പോംപിയോ ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ജനുവരി 24ന് വെനസ്വലയിലെ അനിവാര്യമല്ലാത്ത യു.എസ് പ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്തോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചതോടെയാണ് വെനസ്വലയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്.
വാന്‍ ഗെയ്തോയെ യു.എസ് ഉള്‍പ്പെടെ 50 രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു.
ബൊളിവര്‍ സംസ്ഥാനത്തെ ഗുരി ഹൈഡ്രോ പ്ലാന്റിലെ തകരാര്‍ കാരണത്താല്‍ വ്യാഴാഴ്ച മുതല്‍ വെനസ്വലയിലെ പല ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചിരുന്നു.
വൈദ്യുതി നിലച്ചതിന് ശേഷം രാജ്യത്തുടനീളമുണ്ടായ പ്രതിഷേധത്തില്‍ ഇതുവരെ 17 പേര് കൊല്ലപ്പെട്ടു. പ്രതിപക്ഷവും സര്‍ക്കാര്‍ അനുകൂലികളും തമ്മിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അക്രമങ്ങളിലാണ് കലാശിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."