ഗള്‍ഫ് സത്യധാര അത്തിപ്പറ്റ ഉസ്താദ് ഓര്‍മപ്പതിപ്പ് ബഹ്‌റൈനില്‍ പുറത്തിറക്കി
മനാമ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) മുഖപത്രമായ ഗള്‍ഫ് സത്യധാരയുടെ അത്തിപ്പറ്റ ഉസ്താദ് ഓര്‍മ്മപ്പതിപ്പിന്റെ കോപ്പികള്‍ ബഹ്‌റൈനില്‍ പുറത്തിറക്കി.
മനാമയിലെ സമസ്ത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഹമ്മദ് ഹാജി ഗോള്‍ഡന്‍ കൈറ്റിന് കോപ്പി കൈമാറിയാണ് ബഹ്‌റൈനിലെ കോപ്പികളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്.
മൂന്നു പതിറ്റാണ്ടു കാലം യു.എ.ഇയിലെ അല്‍ഐന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അത്തിപ്പറ്റ ഉസ്താദിന്റെ പ്രവാസ കാലത്തെ അനുഭവങ്ങളും കൂടെ പ്രവര്‍ത്തിച്ചവരുടെയും കുടുംബാംഗങ്ങളുടെയും അനുഭവങ്ങളുള്‍പ്പെടുത്തിയ സമഗ്രമായ ഓര്‍മ്മപതിപ്പാണ് ഗള്‍ഫ് സത്യധാര പുറത്തിറക്കിയിരിക്കുന്നതെന്നും പ്രവാസ ലോകത്തെ വിശ്വാസികള്‍ കോപ്പികള്‍ കൈവശപ്പെടുത്തി അത്തിപ്പറ്റ ഉസ്താദിനെ കൂടുതലറിയാനും ജീവിതത്തില്‍ നല്ല പരിവര്‍ത്തനങ്ങള്‍ക്ക് പരിശ്രമിക്കാനും തയ്യാറാവണമെന്ന് ഗള്‍ഫ് സത്യധാരാ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്തും സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും കോപ്പികള്‍ക്കും +97336063412, 33832786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഗള്‍ഫ് സത്യധാരയുടെ അത്തിപ്പറ്റ ഉസ്താദ് ഓര്‍മ്മപ്പതിപ്പിന്റെ വിതരണോദ്ഘാടനം ബഹ്‌റൈനില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഹമ്മദ് ഹാജി ഗോള്‍ഡന്‍ കൈറ്റിന് കോപ്പി നല്‍കി നിര്‍വ്വഹിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."