HOME
DETAILS

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

  
Web Desk
October 04, 2024 | 5:31 AM

Gold Prices Continue to Surge in Kerala Amid Iran-Israel Conflict

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് തുടരുന്നു. ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിക്കുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. കേരളത്തില്‍ ഇന്ന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. 

ഇതോടെ പവന്‍ സ്വര്‍ണത്തിന് പവന് 56,960 രൂപയായി. ഗ്രാമിന് 7,120 രൂപയാണ് ഇന്നത്തെ വില. വിലയില്‍ ഇന്ന് വീണ്ടും പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് സ്വര്‍ണം. 

കഴിഞ്ഞദിവസം ഇറാന്‍ ഇസ്‌റാഈലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ചത് മേഖലയില്‍ സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിരുന്നു. ഇറാനിലെ എണ്ണ സംസ്‌കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ പ്രത്യാക്രമണം നടത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രത്യാക്രമണത്തിന് കനത്ത തിരിച്ചടിയെന്ന ഇറാന്റെ മുന്നറിയിപ്പും മുന്നിലുണ്ട്. അങ്ങിനെ വന്നാല്‍ അത് എണ്ണ വിപണിയെ കാര്യമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണത്തിന് വില വര്‍ധിക്കാനും ഇത് കാരണമാകും.

ഇന്നലെ ഗ്രാമിന് 10 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയും ഒരു ഗ്രാമിന് 7110 രൂപയുമായിരുന്നു വില. കഴിഞ്ഞയാഴ്ചയാണ് 56,800 രൂപയെന്ന പുതു റെക്കോര്‍ഡില്‍ സ്വര്‍ണം എത്തിയത്. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. അതിന് ശേഷമാണ് വീണ്ടും വര്‍ധന രേഖപ്പെടുത്തുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് അധികം വൈകാതെ 57,000 രൂപയായി വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. 

2024 ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്വര്‍ണവിലയില്‍ 29 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  7 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  7 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  7 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  7 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  7 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  7 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  7 days ago