ഇമ്പിച്ചിബാവ ഭവന പദ്ധതി ധനസഹായ വിതരണം 15ന്
ആലപ്പുഴ:സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 90 ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 15ന് രാവിലെ 10ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ കളക്ടറേറ്റ് സമ്മേളന ഹാളില്‍ നിര്‍വഹിക്കും. യോഗത്തില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ആധ്യക്ഷ്യം വഹിക്കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ അഡ്വ. എ.എം.ആരിഫ്, അഡ്വ. യു.പ്രതിഭാ ഹരി, ആര്‍. രാജേഷ്, അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍,ജില്ലാ കളക്ടര്‍ വീണ.എന്‍.മാധവന്‍, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ.കബീര്‍ എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."