കെ.എം.സി.സി കണ്ണൂര്‍ ജില്ല മദീന കമ്മിറ്റി നിലവില്‍ വന്നു
മദീന: കെ.എം.സി.സി കണ്ണൂര്‍ ജില്ലാ മദീന കമ്മിറ്റി രൂപീകരിച്ചു. കൊലയും അക്രമവും വിളയാടുന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സൗമ്യതയുടെയും കാരുണ്യത്തിന്റെയും വാതില്‍ തുറന്ന് മുസ്‌ലിം ലീഗിനെ രാഷ്ട്രാന്തരങ്ങളില്‍ പേരും പ്രശസ്തിയും ഉണ്ടാക്കിയത് കണ്ണൂരുകാരാണെന്നും പുതുതായി രൂപീകരിക്കുന്ന കണ്ണൂര്‍ ജില്ലാ കെ.എം.സി.സി മദീനാ കമ്മിറ്റിക്ക് വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ മാതൃകയാവാന്‍ കഴിയുമെന്നും മദീന കെ.എം.സി.സി ചെയര്‍മാന്‍ മുഹമ്മദ് റിപ്പണ്‍ കമ്മിറ്റി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു അഭിപ്രായപ്പെട്ടു.
അഷ്‌റഫ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹഖ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികള്‍: അഷ്‌റഫ് തില്ലങ്കേരി (ചെയര്‍മാന്‍), നൗഷാദ് ഇര്‍ഫാനി; മുഹമ്മദ് കമ്പില്‍, മുസ്തഫ തളിപ്പറമ്പ്, ജലീല്‍ പടപ്പേങ്ങാട് (വൈസ് ചെയര്‍മാന്‍മാര്‍), മുനീര്‍ മത്തിപറമ്പ് (പ്രസിഡന്റ്), മുനീര്‍ കാഞ്ഞിരോട്, അയ്യൂബ് പാലത്തായി, ഫൈസല്‍ കാഞ്ഞിരോട് മുഹമ്മദ് ചപ്പാരപ്പടവ് (വൈസ് പ്രസിഡന്റുമാര്‍),
ഒ.കെ റഫീഖ് (ജനറല്‍ സെക്രട്ടറി), സാബിത്ത് ഇരിക്കൂര്‍, സിയാദ് കണ്ണവം, യാസീന്‍ അഞ്ചരക്കണ്ടി, ഉബൈദ് ചപ്പാരപ്പടവ്, ശിഹാബ് ശ്രീകണ്ഠാപുരം (ജോ:സെക്രട്ടറിമാര്‍), റാശിദ് ദാരിമി (ട്രഷറര്‍). ഹംസ പെരുമ്പലം, ഗഫൂര്‍ പട്ടാമ്പി, ഫൈസല്‍ വെളിമുക്ക്, നഫ്‌സല്‍ മാഷ്, കബീര്‍ വല്ലപ്പുഴ. മഹ്ബൂബ്, അശ്‌റഫ് അഴിഞ്ഞിലം, ഷക്കീര്‍ പെരിങ്ങാടി സംസാരിച്ചു. റാശിദ് ദാരിമി പ്രാര്‍ത്ഥനയും ഒ.കെ റഫീഖ് സ്വാഗതവും മുനീര്‍ മത്തിപ്പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."