HOME
DETAILS

റിയാദ് വിമാനത്താവളത്തിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു

  
backup
May 19 2020 | 19:05 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd

റിയാദ്: റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിലെ മുഴുവൻ യാത്രക്കാർക്കും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.  ചൊവ്വാഴ്ച റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച വിമാനത്തിലെ 152 യാത്രക്കാർക്കാണ്‌ റിയാദ് കെ.എം.സി.സി കിറ്റുകൾ വിതരണം ചെയ്തത്. ശരീരം മുഴുവൻ മറയുന്ന കവർ ഓൾ, മാസ്കുകൾ, രണ്ട് ജോഡി ഗ്രൗസുകൾ, സെൻട്രൽ കമ്മിറ്റിയുടെ പ്രത്യേക സാനിറ്റൈസർ എന്നിവയടങ്ങിയതായിരുന്നു സേഫ്റ്റി കിറ്റ്.

ചൊവ്വാഴ്ച രാവിലെ തന്നെ കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, കമ്മിറ്റി ഭാരവാഹികളായ മുജീബ് ഉപ്പട, സിദ്ദീഖ് തുവ്വൂർ, നൗഷാദ് ചാക്കീരി, മുഹമ്മദ് കണ്ടകൈ, നസീർ മറ്റത്തൂർ, ഹുസൈൻ കൊപ്പം, മുനീർ മക്കാനി വനിതാ വിംഗ് ഭാരവാഹികളായ ജസീല മൂസ, ഷഹർബാൻ മുനീർ എന്നിവർ കിറ്റ് വിതരണത്തിനായി റിയാദ് അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തിയിരുന്നു. ആദ്യ വിമാനത്തിൽ യാത്ര തിരിച്ചവർക്കും സെൻട്രൽ കമ്മിറ്റി സേഫ്റ്റി കിറ്റ് വിതരണം ചെയ്തിരുന്നു. ചൊവ്വാഴ്ച വീണ്ടും ഇവർ കിറ്റുമായി എത്തിയത് ശ്രദ്ദയിൽപ്പെട്ട വിമാനത്താവള അധികൃതർ വിതരണത്തിനായി പ്രത്യേകം കൗണ്ടർ തന്നെ അനുവദിക്കുകയായിരുന്നു. എയർപ്പോർട്ട് മാനേജർ അഹമ്മദ് അൽ ഖഹ്താനിയും സഹ ഉദ്യോഗസ്ഥരും കൗണ്ടറിലെത്തി കെ.എം.സി.സിയുടെ പ്രവർത്തനത്തെ കുറിച്ച് ആരായുകയും വനിതാ വളണ്ടിയർമാരടക്കമുള്ളവരുടെ സാമൂഹ്യ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.

എയർ ഇന്ത്യാ ഡ്യൂട്ടി മാനേജർ സിറാജ് ഇവർക്ക് ആവശ്യമായ സഹകരണങ്ങൾ നൽകി. കെ.എം.സി.സിയുടെ പ്രവർത്തനത്തെ യാത്രക്കാർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ബുധനാഴ്ച കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്കും കിറ്റ് നൽകുമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago