HOME
DETAILS
MAL
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുമായി ഗുജറാത്ത്
backup
May 20 2020 | 03:05 AM
അഹമ്മദാബാദ്: കൊവിഡ് വ്യാപനം കൂടിവരുന്നതിനിടെ സംസ്ഥാനത്ത് നാലാംഘട്ട ലോക്ക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കണ്ടെയിന്മെന്റ് മേഖലകളിലൊഴികെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാം. സ്വകാര്യ ഓഫിസുകള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
റസ്റ്റോറന്റുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. ഡെലിവറി ഏജന്റിന് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
ഹൈവേകള്ക്കരികിലെ റസ്റ്റോറന്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ സാമൂഹ്യാകലം പാലിച്ചിരിക്കണം. അതേസമയം സ്കൂളുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളം എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."