ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍
പെരിന്തല്‍മണ്ണ: ഹൈവേ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാ കേസുകളിലെ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയിലായി. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പണവും സ്വര്‍ണവും കൊണ്ടുവരുന്ന സംഘങ്ങളുടെ വാഹനങ്ങളും കരിയര്മാരെയും പിന്തുടര്ന്ന് ആളൊഴിഞ്ഞ സ്ഥലത്ത്വച്ച് പണവും മറ്റും കവരുന്ന സംഘമാണ് അറസ്റ്റിലായത്. പാലക്കാട് പുത്തൂര്‍ ആര്.കെ നഗറിലെ രാജേഷി(30)നെയാണ് പെരിന്തല്‍മണ്ണ യിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2015 ല്‍ അരക്കുപറമ്പയില് ഇന്നോവ കാര്‍ അപകടത്തില്‍പെടുത്തി പണം കവര്‍ന്ന കേസില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്നോവ കാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ മൂന്ന് പ്രതികളുള്ളതായും ഇവര്‍ ഒളിവില്‍ പോവുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കവര്‍ച്ചാ കേസുകള്‍ നടത്തിയതായി പൊലിസിനോട് പ്രതി സമ്മതിച്ചു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി ടി.എസ് സുരേഷ്, എ.എസ്.പി സുജിത്ദാസ്, സി.ഐ സാജു.കെ അബ്രഹാം, സി.പി മുരളി, പി.എന്‍ മോഹനകൃഷ്ണന്, എന്‍.ടി കൃഷ്ണകുമാര്‍, എന്‍.വി ഷബീര്‍, ദിനേശ് കിഴക്കേക്കര, നെവിന് പാസക്കല്, പ്രമോദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."