HOME
DETAILS
MAL
പ്രഷര്‍ പരിശോധന, അമ്മയും തൊട്ടിലും, വിശ്രമസൗകര്യം....
backup
April 12 2017 | 21:04 PM
എടവണ്ണപ്പാറ: ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയവര്‍ക്ക് ചാലിയപ്പുറം ഗവ. ഹൈസ്‌കൂളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മാതൃകബൂത്ത് ഒരുക്കി. ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം അതാത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലാണ് മാതൃകാബൂത്ത് ഒരുക്കിയത്. സൗജന്യ പ്രഷര്‍ പരിശോധന, കൈകുഞ്ഞുമായി എത്തുന്നവര്‍ക്ക് അമ്മയും തൊട്ടിലും, മുതിര്‍ന്നവര്‍ക്ക് വിശ്രമസൗകര്യവും, മൂത്രമൊഴിക്കാനുള്ള സൗകര്യവും ഈ മാതൃകാബൂത്തില്‍ ലഭ്യമായിരുന്നു.
വാഴക്കാട് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ നേതൃത്വത്തിലാണ് മാതൃകാബൂത്ത് തയാറാക്കിയത്. സാമൂഹ്യപ്രവര്‍ത്തകരായ റുഖിയ അഷ്‌റഫ്, ഭുവനദാസ്, ആയിശ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 250ഓളം പേര്‍ പ്രഷര്‍ പരിശോധനക്കായി ബൂത്തിലെത്തിയതായി സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."