നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി വയനാടിന് തിരിച്ചടിയാവും
സുല്‍ത്താന്‍ ബത്തേരി: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി വയനാടിന് തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. നിയമത്തിന്റെ മറവില്‍ വയലുകള്‍ വ്യാപകമായി നികത്തപ്പെടുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത് വയനാടിനെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായമുയരുന്നുണ്ട്. വയല്‍നാടായി അറിയപ്പെടുന്ന വയനാട്ടില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 2008ല്‍ പാസായതിനുശേഷം നെല്‍വയല്‍ നികത്തുന്നത് ഇല്ലാതായിരുന്നു. എന്നാല്‍ നിയമത്തില്‍ ഭേതഗതി വന്നതോടെ ജില്ലയില്‍ വീണ്ടും നിലംനികത്തുന്നത് വ്യാപകമാവുമെന്നാണ് പറയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടുമുമ്പ് 30089 ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്ന വയനാട്ടില്‍ 2018 ആയപ്പോള്‍ 8156 ഹെക്ടറായി കുറഞ്ഞിട്ടുണ്ട്. നിയമത്തില്‍ മാറ്റം വന്നതോടെ വയലേലകളുടെ അളവ് വീണ്ടും കുറയുമെന്നും വയല്‍തന്നെ വയനാട്ടില്‍ നിന്നും അപ്രത്യക്ഷമാവുമെന്ന ആശങ്കയുമാണ് നിലനില്‍ക്കുന്നത്. വന്യമൃഗശല്യംകാരണം വനയോരമേഖലകളിലും നഷ്ടം സഹിക്കാന്‍ കഴിയാതെ ജില്ലയിലെ മറ്റുമേഖലകളിലും വയലുകള്‍ തരിശായി കിടക്കുന്ന കാഴ്ചയാണുള്ളത്. ഇവ നിയമത്തിന്റെ മറവില്‍ നികത്തപ്പെടാനും സാധ്യതയേറയാണെന്നാണ് പറയപ്പെടുന്നത്.നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിജയകരമാണെന്നത് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദതഗതി കൂടി ആവുമ്പോള്‍ ജില്ലയിലെ നെല്‍വയലുകളുടെ ആയുസ് എത്രത്തോളം എന്ന ചോദ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."