പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കളത്തിലിറങ്ങില്ലെന്ന് ക്ലബുകള്‍
കോഴിക്കോട്: നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാതെ സൂപ്പര്‍ കപ്പ് ഉള്‍പ്പെടെയുള്ളവക്ക് വേണ്ടി ഇറങ്ങില്ലെന്ന് ഐ ലീഗ് ക്ലബുകള്‍. ടൂര്‍ണമെന്റിന് ര@ണ്ട് ദിവസം മാത്രം ശേഷിക്കെ ഏഴ് ഐ ലീഗ് ക്ലബുകളാണ് ടൂര്‍ണമെന്റില്‍ കളിക്കില്ല എന്ന് എ.ഐ.എഫ്.എഫിനെ അറിയിച്ചിരിക്കുന്നത്. ഏഴു ക്ലബുകളും സംയുക്തമായി പത്രക്കുറിപ്പും ഇറക്കി.
ഗോകുലം കേരള എഫ്.സി, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, നിലവിലെ ചാംപ്യന്മാരായ ചെന്നൈ സിറ്റി, മുന്‍ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ്, ഐസ്വാള്‍, നെരോക്ക എന്നീ ക്ലബുകളാണ് സംയുക്തമായ പ്രസ്താവന പുറത്തിറക്കിയത്. ഐലീഗിനോട് എ.ഐ.എഫ്.എഫ് സ്വീകരിക്കുന്ന സമീപനം ശരിയല്ല എന്ന കാരണം പറഞ്ഞാണ് ക്ലബുകളുടെ പിന്മാറ്റം.
മിനര്‍വ പഞ്ചാബ് നേരത്തെ തന്നെ സൂപ്പര്‍ കപ്പില്‍നിന്ന് പിന്‍മാറുന്നുവെന്ന കാര്യം എ.ഐ.എഫ്.എഫിനെ അറിയിച്ചിരുന്നു. റിയല്‍ കശ്മിര്‍, ഷില്ലോങ് ലജോങ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ക്ലബുകള്‍ ആണ് ഈ പ്രതിഷേധത്തില്‍ ഒപ്പമില്ലാത്ത ഐ ലീഗ് ക്ലബുകള്‍. ഈ സീസണോടെ ഐ ലീഗിനെ രണ്ട@ാം ഡിവിഷനായി മാറ്റാന്‍ എ.ഐ.എഫ്.എഫ് ഒരുങ്ങുന്നു എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ക്ലബുകളുടെ പ്രതിഷേധം. ഐ ലീഗ് ക്ലബുകള്‍ അടുത്ത സീസണിലും ആദ്യ ഡിവിഷനില്‍ തന്നെ തുടരും എന്ന ഉറപ്പാണ് ഐ ലീഗ് ക്ലബുകള്‍ക്ക് വേണ്ട@ത്. എ.ഐ.എഫ്.എഫ് തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ തങ്ങള്‍ ഇനി കളത്തില്‍ ഇറങ്ങുകയുള്ളൂ എന്ന് ക്ലബുകള്‍ പ്രസ്താവനയില്‍ പറയുന്നു.
ഐ ലീഗിന്റെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നേരത്തേയും ഇതേ ക്ലബുകള്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. ഇതിന് ഇതുവരെയും അസോസിയേഷന്‍ ഒരു മറുപടി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."