ഫീസ് നല്‍കിയില്ല; കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കി
തിരുവനന്തപുരം: ഫീസ് അടയ്ക്കാത്ത കുട്ടികളെ ക്ലാസിനു പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്പേഴ്സന് പി. സുരേഷ് കേസെടുത്തു.
തിരുവനന്തപുരം കൊടുങ്ങാനൂര്‍ സെന്റ് ഷാന്റല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ തുടങ്ങി ഏറെ നേരത്തിനു ശേഷവും ക്ലാസില്‍ കയറാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. അസുഖമുള്ള കുട്ടികളെപ്പോലും ഇങ്ങനെ ബുദ്ധിമുട്ടിച്ചതായാണു പരാതി. ഇതേതുടര്‍ന്ന് കേസ് വിചാരണ നടത്താനും നേരിട്ടു ഹാജരായി തെളിവു നല്‍കാനും സ്കൂള്‍ പ്രിന്‍സിപ്പലിനു കമ്മിഷന് സമന്‍സ് അയച്ചു.
ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ ക്ലാസിനു പുറത്തുനിര്‍ത്തുന്നത് വിദ്യാഭ്യാസാവകാശ നിയമം 17-ാം വകുപ്പ് പ്രകാരവും ബാലനീതി നിയമം 75, 82 വകുപ്പുകള്‍ പ്രകാരവും കുറ്റകരമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു കമ്മിഷന് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."