ചേനപ്പാടി പുലി പേടിയില്‍: ആധി വേണ്ടെന്ന് വനം വകുപ്പ്
എരുമേലി : ചേനപ്പാടി കടവനാല്‍കടവ് ഭാഗത്ത് പുലി ഇറങ്ങിയെന്ന് അഭ്യൂഹം. വളര്‍ത്തുനായയെ ചത്ത നിലയില്‍ കണ്ടെത്തിയതാണ് പുലി കൊന്നതാണെന്ന സംശയത്തില്‍ പ്രചരിക്കപ്പെട്ടത്.
സംഭവമറിഞ്ഞ നായയുടെ ജഡം പരിശോധിച്ച വനപാലകര്‍ സംഭവത്തില്‍ ആശങ്ക വേണ്ടെന്നറിയിച്ചിട്ടും നാട്ടുകാരില്‍ ഭീതിയൊഴിഞ്ഞിട്ടില്ല. നായയുടെ ജഡത്തിന് ദിവസങ്ങള്‍ പഴക്കമുളളതിനാലും ജീര്‍ണിച്ചതിനാലും പോസ്റ്റുമാര്‍ട്ടം ചെയ്യാനാവില്ലെന്ന് വനംവകുപ്പിലെ വെറ്ററിനറി സര്ജന് അറിയിച്ചിരുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നിജസ്ഥിതി വ്യക്തമാകുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം പുലിയുടെ സാന്നിധ്യമുണ്ടാകുന്നതിനുളള സാഹചര്യം മേഖലയിലെങ്ങുമില്ലെന്ന് പ്ലാച്ചേരി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അബ്ദുല്‍ സലാം പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ വനം ഇല്ല. പൊന്തന്‍പുഴ, പ്ലാച്ചേരി വനമേഖലകളില്‍ നിന്നും കിലോമീറ്ററുകളകലെയാണ് പ്രദേശം. പുലിയെയോ മറ്റ് ഏതെങ്കിലും സമാനമായ വന്യജീവിയെയോ കണ്ടതായി നാട്ടുകാരാരും അറിയിച്ചിട്ടില്ലെന്നും വനപാലകര്‍ പറയുന്നു. പുലിയുടെ കാല്പാടുകളും ആരും കണ്ടതായി അറിവില്ല. നായ ചത്തത് മറ്റെന്തെങ്കിലും ആക്രമണത്തിലാകാമെന്നാണ് സംശയം. നായകള്‍ തമ്മില്‍ കടിപിടി കൂടിയതിനൊടുവില് ചത്തതാകാമെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."