ലഹരിക്കെതിരെ പേരാട്ടവുമായി ന്യൂമാന്‍ കോളജ് എന്‍.സി.സി
തൊടുപുഴ : സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ലഹരിക്കെതിരെ ന്യൂമാന്‍ കോളജിലെ എന്‍.സി.സി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ശ്രദ്ധേയമായി.
അന്തര്‍ ദേശിയ ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ചാണ് വിപുലമായ പരിപാടികള്‍ ക്രമികരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇടുക്കി ജില്ലാ കലക്ടര്‍ ജി. ആര്‍ ഗോകുല്‍ കേഡറ്റുകള്‍ക്ക് ദീപശിഖ കൈമാറി നിര്‍വ്വഹിച്ചു. യുവ ജനതയുടെ ശക്തി സര്‍ഗ്ഗാത്മഗമായ രംഗങ്ങളിലേയ്ക്ക് തിരിച്ചു വിടേണ്ടത് ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായകമാണെന്നും, എന്‍സിസി ഈ മേഖലയില്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധ്യതിയുടെ ഭാഗമായി 'സൈബര്‍ ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ്' എന്ന സംരംഭം ആരംഭിച്ചു. ഒരു കോടി യുവാക്കളിലേയ്ക്ക് ലഹരി വിരുദ്ധ സന്ദേശം സോഷ്യല്‍ മീഡിയവഴി കൈമാറുക എന്നതാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം. ഭവനങ്ങള്‍ തോറും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ എത്തിക്കുക, ബോധവല്‍ക്കരണത്തിന് ഉതകുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുക, രക്തദാനം, വിവിധ കലാരൂപങ്ങള്‍ ലഹരിക്കെതിരെയുള്ള സന്ദേശ പ്രചാരണത്തിന് ക്രമികരിക്കുക എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളാണ് ലഹരിക്കെതിരെ അണിനിരത്തുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിന്‍സെന്റ് നെടുങ്ങാട്ട്, എന്‍.സി.സി ഓഫീസര്‍ ലഫ്. പ്രജീഷ് സി മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡാ. മാനുവല്‍ പിച്ചളക്കാട്ട്, ബര്‍സാര്‍ ഫാ. തോമസ് പൂവത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."