മോദിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; വിജയിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍
തൃശൂര്‍: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് തൃപ്രയാറില്‍ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷണല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കാറില്ല. നടപ്പാക്കാന്‍ തീരുമാനിച്ച കാര്യമേ പ്രസംഗത്തില്‍ പറയാറുള്ളു. ഇത് തന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യക്ക് ആവശ്യമുള്ള സമയത്തൊക്കെ നിങ്ങള്‍ മത്സ്യത്തൊഴിലാളികളുണ്ട്. പക്ഷേ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആരുമില്ല എന്നതാണ് സ്ഥിതിയെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."